ചാന്ദ്ര കൗതുകങ്ങൾ

Mashhari
0
കൂട്ടുകാരുടെ ചാന്ദ്ര പുസ്തകത്തിൽ രേഖപ്പെടുത്താൻ കഴിയുന്ന ഏതാനും ചാന്ദ്ര കൗതുകങ്ങൾ. കൂട്ടുകാർ ഉപയോഗപ്പെടുത്തുമല്ലോ അല്ലേ ?
 1. രാത്രിയും പകലും കാണാൻ കഴിയുന്ന ആകാശഗോളം ആണ് ചന്ദ്രൻ.
 2. സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള ആകാശ വസ്തുവും ചന്ദ്രനാണ്.
 3. ഭ്രമണത്തിൽ ഉള്ള പ്രത്യേകത മൂലം നാം ഭൂമിയിൽ നിന്ന് എപ്പോഴും ചന്ദ്രന്റെ ഒരു വശം മാത്രമേ കാണുന്നുള്ളൂ.
 4. സൗരയൂഥത്തിൽ ഒറ്റ ചന്ദ്രൻ മാത്രമുള്ള ഗ്രഹം ഭൂമിയാണ്.
 5. ചന്ദ്രൻ സൂര്യനേക്കാൾ എത്രയോ ചെറുതാണെങ്കിലും കാഴ്ചയിൽ രണ്ടിനും ഏതാണ്ട് ഒരേ വലിപ്പമാണ് നമുക്ക് തോന്നുക.
 6. എല്ലാ പൂർണ്ണചന്ദ്രന്മാർക്കും ഒരേ വലിപ്പമോ തിളക്കം അല്ല ഉള്ളത്.
 7. ഒരു ദിവസം ചന്ദ്രൻ ഏതു നക്ഷത്രത്തിലെ പശ്ചാത്തലത്തിൽ ആയിരിക്കുമോ അതായിരിക്കും ആ നാള്.
 8. ചന്ദ്ര സ്ഥാനത്തെ ആസ്പദമാക്കി പണ്ടുള്ളവർ മാസത്തെ വെളുത്തപക്ഷം (ശുക്ലപക്ഷം) എന്നും കറുത്തപക്ഷം (കൃഷ്ണപക്ഷം) എന്നും വിഭജിച്ചു.
 9. എല്ലാ ചന്ദ്രഗ്രഹണങ്ങളും പൗർണമിനാളിലും സൂര്യഗ്രഹണങ്ങൾ അമാവാസി നാളിലും ആയിരിക്കും സംഭവിക്കുക.
 10. ചന്ദ്രനിൽ ഋതുക്കൾ അനുഭവപ്പെടുന്നില്ല.
 11. ചന്ദ്രൻ ഭൂമിയെക്കാൾ ഇരുണ്ട ലോകമാണ്.
 12. ചന്ദ്രനിൽ ഏറ്റവും കൂടുതൽ കറുപ്പിൽ കാണുന്ന ഭാഗങ്ങളാണ്  മരിയകൾ.
 1. മരിയകൾ സമുദ്രങ്ങൾ ആണെന്ന് ഒരുകാലത്ത് ജനങ്ങൾ വിശ്വസിച്ചിരുന്നു.
 2. ചന്ദ്രനിലെ ഏറ്റവും തിളക്കമുള്ള ഭാഗമാണ് അരിസ്റ്റാർക്കസ്.
 3. ഒരു ചാന്ദ്രദിനം ഭൂമിയിലെ ഏതാണ്ട് ഒരു മാസത്തിനു തുല്യമാണ്.
 4. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതിനാൽ പകൽ സമയത്തും നക്ഷത്രങ്ങളെ കാണാം.
 5. ചന്ദ്രോപരിതലത്തെ  മരിയ, റിഗാലിത്ത്, ടെറ എന്നിങ്ങനെ മൂന്നായി തിരിക്കാം.
 6. ടെലസ്കോപ്പ് ഉപയോഗിച്ച് ചന്ദ്രനെ ആദ്യമായി നിരീക്ഷിച്ചത് ഗലീലിയോ ഗലീലി ആണ്.
 7. ജോൺ ഡേപ്പർ 1840 മാർച്ച് 23നാണ് ചന്ദ്രന്റെ ഫോട്ടോ ആദ്യമായി എടുക്കുന്നത്.
 8. ചന്ദ്രനിലേക്കുള്ള ആദ്യത്തെ ബഹിരാകാശ വാഹനം ആയിരുന്നു ലൂണ - 1.
 9. ചന്ദ്രനിൽ ആദ്യമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ബഹിരാകാശ വാഹനമാണ് ലൂണ - 9.
 10. ചന്ദ്രോപരിതലത്തിൽ ആദ്യമായി സഞ്ചരിച്ച വാഹനം ലൂണഖാദ്‌ - 1.
 11. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഹിമപ്പാടം കണ്ടെത്തിയത് അമേരിക്കയുടെ ക്ളൈമന്റെൻ(1994).
 12. 2013ലാണ് ചൈനയുടെ ചാങ് -3  ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.
 13. മനുഷ്യൻ ഇന്നേവരെ സന്ദർശിച്ച ഒരേയൊരു ആകാശഗോളം ആണ് ചന്ദ്രൻ.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !