എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...191. സംസ്ഥാന പാനീയം എന്നറിയപ്പെടുന്നത്?
192. കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല?
193. പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം?
194. തെയ്യങ്ങളുടെയും തിറകളുടെയും നാട് എന്നറിയപ്പെടുന്ന ജില്ല ?
195. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല ?
196. ഏറ്റവും കൂടുതൽ നിയമസഭാ നിയോജകമണ്ഡലങ്ങളുള്ള ജില്ലാ ഏതാണ്?
197. കേരളത്തിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ഏതാണ്?
198. പൂരങ്ങളുടെ നാട്, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നീ വിശേഷണങ്ങളുള്ള ജില്ല?
199. കേരള ഹൈക്കോടതിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ല ?
200. പെരിയാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ?
201. പടയണിക്ക് പ്രസിദ്ധി നേടിയ ജില്ല ?
202. കുമരകം ടൂറിസ്റ്റു കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
203. വേലകളി എന്ന കലാരൂപത്തിന് പ്രശസ്‌തമായ ജില്ല ?
204. ഏഷ്യയിലെ ആദ്യ butterfly park ആയ തെന്മല സ്ഥിതിചെയ്യുന്ന ജില്ല ?
205. വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്ന ജില്ല ?
206. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം എവിടെയാണ്?
207. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല ഏതാണ്?
208. ശ്രേഷ്ഠഭാഷാ ദിനമായി ആചരിക്കുന്നത് എന്നാണ്?
209. കേരളം രൂപംകൊണ്ട സമയത്ത് എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?
210. സംസ്ഥാന ചിത്രശലഭം ഏതാണ്?
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
192. കാസർഗോഡ്
193. കൊച്ചി
194. കണ്ണൂർ
195. വയനാട്
196. മലപ്പുറം
197. കോഴിക്കോട്
198. തൃശൂർ
199. എറണാകുളം
200. ഇടുക്കി
201. പത്തനംതിട്ട
202. കോട്ടയം
203. ആലപ്പുഴ
204. കൊല്ലം
205. തിരുവനന്തപുരം
206. ചെമ്പഴന്തി
207. തിരുവനന്തപുരം
208. നവംബർ 1 [2013 മുതൽ ആചരിച്ചുവരുന്നു]
209. 5 [തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ]
210. ബുദ്ധമയൂരി
Suoper
ReplyDelete