എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...171. ഗജം, കരി, ദന്തി, ഹസ്‌തി എന്നീ പദങ്ങൾ ഏത് വാക്കിന്റെ പര്യായ പദങ്ങളാണ്?
172. ശരിയായ വാക്കുകൾ ഏവ? [അഗാധം - അഘാതം ; സന്ദർഭം - സന്തർഭം; മൂഡൻ - മൂഢൻ]
173. 2019 ഓഗസ്റ്റ് 1 വ്യാഴാഴ്ചയാണ്. ഓഗസ്റ്റ് 30 ഏത് ദിവസം ആയിരിക്കും?
174. മെയ് മാസം ഒന്നാം തീയതി ബുധനാഴ്ചയാണ്. ഈ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ടാവും?
175. 2019 ജനവരി 1 ചൊവ്വാഴ്ചയാണ്. 2020 ജനുവരി 1 ഏത് ദിവസം ആയിരിക്കും?
176. അധിവർഷം ഏത്? [2019, 2018, 2012, 2100]
177. 2020 ജനുവരി 1 ബുധനാഴ്ചയാണ്. 2020 മാർച്ച് 1 ഏത് ദിവസം ആയിരിക്കും?
178. ഓഗസ്റ്റ് ഒന്നാം തീയതി ശനിയാഴ്ച്ചയും 31-ആം തീയതി തിങ്കളാഴ്ചയും ആണെങ്കിൽ ഈ മാസം എത്ര ഞായറാഴ്ചകൾ ഉണ്ടായിരിക്കും?
179. 2018 ജനുവരി 1 തിങ്കളാഴ്ചയാണെങ്കിൽ 2018 ഒക്ടോബർ 12 എന്താഴ്ചയായിരിക്കും?
180. സാധാരണ വർഷങ്ങളിൽ ......... ദിവസങ്ങൾ ആയിരിക്കും.
181. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി ഏതാണ്?
182. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യൻ പദ്ധതിയുടെ പേര്?
183. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏതാണ്?
184. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം ഏതാണ്?
185. ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ പേരുകൾ ഏവ?
186. ഇസ്രോയുടെ ആസ്ഥാനം എവിടെയാണ്?
187. കേരളത്തിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ഏതാണ്?
188. രാവും പകലും ഉണ്ടാവാൻ കാരണമെന്ത്?
189. ചാന്ദ്രദിനമായി ആചരിക്കുന്നതെന്ന്?
190. ചന്ദ്രനെ തൊട്ട ആദ്യത്തെ മനുഷ്യനിർമ്മിത പേടകം ഏതാണ്?
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
172. അഗാധം ; സന്ദർഭം ; മൂഢൻ
173. വെള്ളിയാഴ്ച [ഒരു മാസത്തിലെ 1-ആം തീയതിയും 29-ആം തീയതിയും ഒരേ ദിവസം ആയിരിക്കും.
174. 5 [3,10,17,24,31]
175. ബുധൻ [സാധാരണ വർഷങ്ങളിലെ ജനവരി 1-ഉം ഡിസംബർ 31-ഉം ഒരേ ആഴ്ച ആയിരിക്കും. 2019 ജനുവരി 1 :- ചൊവ്വ ; 2019 ഡിസംബർ 31 :- ചൊവ്വ ; 2020 ജനുവരി 1 :- ബുധൻ]
176. 2012 [ഒരു വർഷത്തെ 4 കൊണ്ട് പൂർണ്ണമായി ഹരിക്കാൻ കഴിഞ്ഞാൽ അത് അധിവർഷമാണ്. ശതവർഷങ്ങൾ [2000, 2100, .... പോലുള്ളവ] ആണെകിൽ 400 കൊണ്ട് പൂർണ്ണമായി ഹരിക്കാൻ കഴിഞ്ഞാൽ അധിവർഷമാണ്.]
177. ഞായർ
178. 5 [31 ദിവസങ്ങളുള്ള മാസങ്ങളിൽ ഒന്നാം തിയതി വെള്ളി, ശനി, ഞായർ ദിവസങ്ങൾ വന്നാൽ ആ മാസങ്ങളിൽ 5 ഞായർ ഉണ്ടായിരിക്കും.]
179. വെള്ളിയാഴ്ച [സാധാരണ വർഷങ്ങളിൽ ജനുവരിയിലെയും ഒക്ടോബറിലെയും കലണ്ടർ സമാനമാണ്.]
180. 365
181. ഇസ്രോ [ISRO]
182. ഗഗൻയാൻ
183. ആര്യഭട്ട
184. ഭാസ്‌കര
185. ചന്ദ്രയാൻ - 01, ചന്ദ്രയാൻ-02
186. ബംഗളൂരു
187. തുമ്പ [തിരുവനന്തപുരം]
188. ഭൂമിയുടെ ഭ്രമണം
189. ജൂലായ് 21
190. ലൂണ-2