എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...151. കൈതവം എന്ന വാക്കിന്റെ അർത്ഥം? [കൈതപ്പൂവ്, കരം, കള്ളം, കുളി]
152. കൂട്ടത്തിൽ പെടാത്തത് ഏത്? [മുത്തണിഞ്ഞു, നാമ്പുണരുന്നു,ആർത്തിരമ്പുക, തുള്ളിച്ചാടി]
153. അധ്വാനവുമായി ബന്ധപ്പെട്ട പഴച്ചൊല്ല് ഏത്? [എല്ലുമുറിയെ പണിചെയ്താൽ പല്ലുമുറിയെ തിന്നാം; മടിയൻ മലച്ചുമക്കും; ആടറിയുമോ അങ്ങാടിവാണിഭം; വിത്തുകുത്തി ഉണ്ണരുത്]
154. തെറ്റായി എഴുതിയ പദമേത്? [വിചാരം, ശൃംഖല, വ്യവസ്ത, വിണ്ടലം]
155. 2019- ലെ വള്ളത്തോൾ പുരസ്കാരം നേടിയത് ആരാണ്?
156. തക്ഷൻകുന്ന് സ്വരൂപം എന്ന നോവൽ രചിച്ചത് ആരാണ്?
157. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം... എന്ന് തുടങ്ങുന്ന പ്രാർത്ഥനാഗാനം രചിച്ചത് ആരാണ്?
158. 'ഐകമത്യം മഹാബലം' എന്നതിന് സമാനമായ ഒരു പഴഞ്ചൊല്ല്?
159. ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടത് ആരാണ്?
160. 'ചെടിയിന്മേൽ കായ, കായമേൽ ചെടി' ഈ കടങ്കഥയുടെ ഉത്തരം എന്താണ്?
161. രാമു കയറിയ തീവണ്ടി 20:20-ന് പുറപ്പെടുമെന്ന് അറിയിച്ചു. തീവണ്ടി പുറപ്പെടുന്ന സമയം 12 മണിക്കൂർ ക്ലോക്കിലെ സമയമായി എഴുതൂ...
162. രവിയുടെ കട രാവിലെ 8ന് തുറന്ന് രാത്രി 7:30-ന് അടയ്‌ക്കും. എത്രമണിക്കൂറാണ് കട തുറന്ന് പ്രവർത്തിക്കുന്നത്?
163. നിമിഷയുടെ ഹോസ്‌പിറ്റൽ ജോലി 7 AM-ന് തുടങ്ങി 2 PMന് അവസാനിക്കും. ഇതിനിടയിൽ 45 മിനിറ്റ് വിശ്രമസമയമാണ്. വിശ്രമസമയം കുറച്ചാൽ നിമിഷ ഒരു ദിവസം എത്ര നേരം ജോലി ചെയ്യും?
164. ഗൗതം 09:25 AM-ന് പുറപ്പെട്ട് 3 മണിക്കൂർ 45 മിനിറ്റുകൊണ്ട് വീട്ടിലെത്തി. വീട്ടിലെത്തിയ സമയം എത്ര?
165. 08:30-ന് പുറപ്പെടേണ്ട തീവണ്ടി 20 മിനിറ്റ് വൈകി യാത്ര തുടങ്ങി 15:30-ന് ലക്ഷ്യ സ്ഥാനത്തെത്തി. തീവണ്ടി യാത്രയ്‌ക്കെടുത്ത സമയം എത്ര?
166. 11:15-ന് ഏറണാകുളത്ത് നിന്ന് പുറപ്പെട്ട ബസ് 7 മണിക്കൂർ 30 മിനിറ്റ് കൊണ്ട് കണ്ണൂരെത്തി. എത്തിച്ചേർന്ന സമയം എത്ര?
167. ചെന്നൈയിൽ നിന്ന് 20:15-ന് പുറപ്പെട്ട തീവണ്ടി പിറ്റേദിവസം 09:30-ന് കോഴിക്കോടെത്തി. തീവണ്ടി യാത്രയ്‌ക്കെടുത്ത സമയം എത്ര?
168. ...... സെക്കന്റ് = ഒരു മിനിറ്റ്
169. സമയത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ് .............
170. രമണി 55 മിനിറ്റ് യാത്ര ചെയ്ത് 10:15 AM-ന് വീട്ടിലെത്തി. രമണി യാത്ര തുടങ്ങിയ സമയമെത്ര?
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
152. കള്ളം
153. തുള്ളിച്ചാടി
154. എല്ലുമുറിയെ പണിചെയ്താൽ പല്ലുമുറിയെ തിന്നാം
155. വ്യവസ്ത [വ്യവസ്ഥ]
156. യു.കെ.കുമാരൻ
157. പന്തളം.കെ.പി
158. ഒത്തുപിടിച്ചാൽ മാലയും പോരും
159. ധ്യാൻചന്ദ്
160. കൈതച്ചക്ക
161. 08:20 PM
162. 11 മണിക്കൂർ 30 മിനിറ്റ്
163. 6 മണിക്കൂർ 15 മിനിറ്റ്
164. 01:10 PM
165. 6 മണിക്കൂർ 40 മിനിറ്റ്
166. 06:45 AM
167. 13 മണിക്കൂർ 15 മിനിറ്റ്
168. 60
169. സെക്കന്റ്
170. 09:20 AM