1
'കാട്ടിലെ തീനാളം' എന്നറിയപ്പെടുന്ന ഔഷധവൃക്ഷമാണ് പ്ലാശ്. 2
ചമത എന്നും അറിയപ്പെടുന്ന പ്ലാശിന്റെ തടി കടഞ്ഞാണ് പണ്ടൊക്കെ ഹോമാഗ്നിയിൽ തീയുണ്ടാക്കിയിരുന്നത്. 3
ഔഷധവൃക്ഷമായ കാഞ്ഞിരത്തിന്റെ വിത്തിലെ പരിപ്പാണ് ഔഷധമായി പ്രധാനമായും ഉപയോഗിക്കുന്നത്. 4
പ്രേമേഹത്തിനെതിരെയുള്ള മികച്ച ഔഷധമാണ് ഞാവൽ. 5
മുള്ളുകൾ നിറഞ്ഞ വൃക്ഷമാണ് ഒട്ടേറെ ഔഷധഗുണങ്ങളുള്ള കരിങ്ങാലി. 6
കരിങ്ങാലിയുടെ കാതലിട്ടു തിളപ്പിച്ച വെള്ളം ദാഹശമിനിയായും ഉപയോഗിക്കുന്നു. 7
ദന്തരോഗങ്ങളുടെ ചികിത്സയിൽ കരിങ്ങാലി അത്യുത്തമമാണ്. 8
ഇലിപ്പ കാട്ടാറുകളുടെ തീരത്ത് വളരുന്ന വൃക്ഷമാണ്. 9
ഇലിപ്പയുടെ വിത്തിൽ നിന്ന് കിട്ടുന്ന എണ്ണ വാതരോഗം ശമിപ്പിക്കുന്നു. 10
കുഷ്‌ഠരോഗത്തിനെതിരെയുള്ള ഔഷധം തയാറാക്കിയിരിക്കുന്നത് മരോട്ടിയിൽ നിന്നാണ്. 11
ഒടിവ്, ചതവ് എന്നിവ ഭേദമാക്കാനുപയോഗിക്കുന്ന ഔഷധമാണ് പാച്ചോറ്റി. 12
രക്തശുദ്ധിക്കും നീരിനും ഉപയോഗിക്കുന്ന ഔഷധമാണ് ആവിൽ മരത്തിലേത്. 13
വളയാതെ ഒറ്റത്തടിയായി വളരുന്ന വൃക്ഷമാണ് കുമിഴ്. 14
പനി, ഞരമ്പുരോഗം എന്നിവയുടെ ചികിത്സയിൽ കുമിഴ് വേര് ഉപയോഗിക്കുന്നു. 15
പ്രകൃതിദത്തമായ ചായം ലഭിക്കുന്ന മരമാണ് പതിമുകം . 16
പാമ്പുകൾ പേടിക്കുന്ന വൃക്ഷമാണ് അണലിവേഗം. 17
ചെറുവവൃക്ഷമായ അങ്കോലം പേരുകേട്ടൊരു ഔഷധവൃക്ഷമാണ്. 18
വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കാൻ നല്ലതാണ്. 19
ജൈവകീടനാശിനികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വേപ്പ്.