1
1960-കളുടെ ആദ്യം ഇംഗ്ലീഷ് ടീമുകൾ ക്രിക്കറ്റ് ചെറുരൂപത്തിൽ കളിക്കാൻ തുടങ്ങി. 2
നിശ്ചിത ഓവറിൽ അവസാനിക്കുന്ന കളികൾ ജനകീയ വിനോദമായി മാറി. 3
1972-ൽ ബെൻസൺ ആൻഡ് ഹെഡ്ജസ് കപ്പ് മത്സരം തുടങ്ങി. 4
ലോകകപ്പ് ക്രിക്കറ്റ് എന്ന ആശയം പിറക്കുന്നത് ലണ്ടനിൽ നടന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കോൺഫറൻസിലാണ്. 5
1975 മുതൽ നിശ്ചിത ഓവർ മത്സരങ്ങൾ നടത്തിത്തുടങ്ങി. 6
പ്രുഡൻഷ്യൽ കപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. 7
അതിനുശേഷമുള്ള എല്ലാ നാലുവർഷത്തിലും ഈ ടൂർണമെന്റ് നടത്തുന്നു. 8
1983-ൽ നടന്ന ലോകകപ്പിൽ ഇന്ത്യ ആദ്യത്തെ ജേതാക്കളായി. 9
2011-ലെ ലോകകപ്പിലും ഇന്ത്യയ്‌ക്കായിരുന്നു കിരീടം. 10
ഈ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ത്യയിലും ബംഗ്ലാദേശിലും ശ്രീലങ്കയിലുമായാണ് നടന്നത്. 11
പുരുഷ ക്രിക്കറ്റിൽ അമ്പയറായ ആദ്യ വനിതയാണ് ക്ലെയർ പോളോസക്. 12
കുറഞ്ഞ ഓവർ ക്രിക്കറ്റിന്റെ നൂതനരൂപമാണ് ട്വന്റി-20 ക്രിക്കറ്റ്. 13
ട്വന്റി-20 ക്രിക്കറ്റിൽ ഓരോ ടീമും 20 ഓവർ ബൗൾ ചെയ്യും. 14
ട്വന്റി-20 ലോക ചാമ്പ്യാൻഷിപ്പ് ആദ്യമായി അരങ്ങേറിയത് 2007 സെപ്റ്റംബറിലാണ്. 15
ആദ്യ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യാന്മാരായി. 16
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ വേദി ദക്ഷിണാഫ്രിക്കയായിരുന്നു. 17
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം സംഘടിപ്പിക്കുന്നത്. 18
IPL എന്ന ചുരുക്കപ്പേരിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് അറിയപ്പെടുന്നത്. 19
2008-ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരംഭിച്ചു.