First Bell Class 2 Teacher's Note 03 March 2022

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.

Mathematics - 54. Unit 7. ഹായ്, എന്തു രുചി!
ഗണിത കേളികൾ
നിങ്ങളുടെ ഗണിത മൂലയിൽ കണക്കു പഠിക്കാനുള്ള ഒരുപാട് സാധനങ്ങൾ ശേഖരിച്ചിട്ടുണ്ടാവും. അതോടൊപ്പം ചേർത്തു വെക്കാൻ നിങ്ങളുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്നു തയ്യാറാക്കിയ ഗണിത കിറ്റുകളും വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.
ഓരോ ഗണിത പ്രശ്നത്തിലും, പ്രശ്നം പരിഹരിക്കാനുള്ള സൂചനകൾ ഒളിച്ചിരിപ്പുണ്ടാവും. നന്നായി ചിന്തിച്ച് ആ സൂചനകൾ കണ്ടെത്തി പ്രശ്നം പരിഹരിക്കുമ്പോഴാണ് ഗണിത പഠനം രസകരമാവുന്നത്.

1. 1 - 20 ജിഗ്‌സോ പസിൽ
ചിത്രങ്ങൾ ശരിയാക്കാനുള്ള ജിഗ്സോ പസിലുകൾ നമ്മൾ ചെയ്തിട്ടുണ്ട്. ഇവിടെ 1 മുതൽ 20 വരെ സംഖ്യകളാണ് ക്രമീകരിക്കേണ്ടത്. ടീച്ചർ അത് ഏഴ് പീസുകളായാണ് നൽകിയത്.
എങ്ങനെയാണ് ക്രമീകരിച്ചതെന്ന് എല്ലാവരും കണ്ടല്ലോ. ഇതുപോലെ കൂടുതൽ പസിലുകൾ നിങ്ങൾ സ്വന്തമായി രൂപീകരിച്ച് കളിക്കുകയും അവ ഗണിത മൂലയിൽ ചേർക്കുകയും ചെയ്തോളൂ.

2. സംഖ്യാ മാജിക് (സംഖ്യകളുടെ രഹസ്യം - പേജ് 125) പൂജ്യം വരാത്ത അടുത്തടുത്ത രണ്ട് രണ്ടക്ക സംഖ്യകൾ നോട്ട് ബുക്കിൽ എഴുതുക.
ഉദാ: 38, 39
രണ്ടു സംഖ്യകളും തിരിച്ചെഴുതുക.
83,93
വലിയ സംഖ്യയിൽ നിന്ന് ചെറിയ സംഖ്യ കുറയ്ക്കുക.
93 - 83 = 10
നിങ്ങൾ എഴുതിയത് വേറെ സംഖ്യകളാണെങ്കിലും ഉത്തരം 10 തന്നെ ആയിരിക്കും. കാരണം അടുത്തടുത്ത രണ്ട് രണ്ടക്ക സംഖ്യകൾ തിരിച്ചെഴുതി വ്യത്യാസം കാണുമ്പോൾ എപ്പോഴും 10 ആയിരിക്കും ഉത്തരം.
എന്നാൽ നിങ്ങൾ എഴുതിയത്
19, 20
29, 30
39, 40
എന്നിങ്ങനെ ഏതെങ്കിലും ജോഡി ആണെങ്കിൽ പണി പാളും. നിങ്ങൾ തന്നെ ചെയ്തു നോക്കൂ.
അതുകൊണ്ടാണ് പൂജ്യം വരാത്ത സംഖ്യകൾ എഴുതണമെന്ന് ആദ്യമേ പറഞ്ഞത്.

3. സംഖ്യാ പിരമിഡ്
5, 10, 15, 20 എന്നീ സംഖ്യകളാണ് പിരമിഡിൻ്റെ അടിയിലെ വരിയിലുള്ളത്. തൊട്ടടുത്ത സംഖ്യകൾ തമ്മിൽ കൂട്ടി അതിനു മുകളിലെഴുതി പിരമിഡ് രൂപീകരിക്കണം.
100
40 60
15 25 35
5 10 15 20

പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ
ംഖ്യാചതുരം പൂർത്തിയാക്കാം (പേജ് 126)
+ 30 35 40 45 50
55 85 100
60 95 100
65 100 105
70 100 115
75 125
മുകളിലെ വരിയിലെയും ഇടതു വശത്തെ നിരയിലെയും സംഖ്യകൾ കൂട്ടി അവ തമ്മിൽ യോജിക്കുന്ന കോളത്തിലെഴുതുകയാണു വേണ്ടത്. പാഠപുസ്തകത്തിലോ അയച്ചു തരുന്ന വർക്ക് ഷീറ്റിലോ പൂർത്തിയാക്കി അയച്ചാൽ മതി.
പേജ് 125 ലെ പൂർത്തിയാക്കാം, കണ്ടെത്തി എഴുതാം - എന്നീ പാഠപുസ്തകത്തിലെ ചെറിയ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാക്കണേ.
Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !