LSS Examination 2022 Solved Question Paper :- ]><[

കുഴിപ്പന്തുകളി

Share it:

RELATED POSTS


തെങ്ങോല കൊണ്ട് ഉണ്ടാക്കിയ പന്ത് ഉപയോഗിച്ച് കളിക്കുന്ന ഒരു നാടൻ കളിയാണിത്. കളിക്കുന്നവർ എല്ലാവർക്കും ഓരോ ചെറിയ കുഴി ഒരേ വലിപ്പത്തിൽ നേർരേഖയിൽ ഉണ്ടാക്കുന്നു.. കുഴികളുടെ രണ്ടറ്റത്തായി രണ്ടുപേർ നിൽക്കുക. ബാക്കിയുള്ളവർ കുഴിക്കു ചുറ്റുമായി നിൽക്കുക. രണ്ടറ്റത്തു നിൽക്കുന്നവർ കുഴിക്കുമീതെ പന്ത് ഉരുട്ടുക. ആരുടെ കുഴിയിലാണോ പന്ത് വീഴുന്നത്, അയാൾ പന്തെടുത്തു മറ്റുള്ളവരെ എറിയുക. ഏറു കൊണ്ടയാൾ അതെടുത്തു വേറൊരാളെ എറിയുക. ഏറു കൊണ്ടില്ലെങ്കിൽ അയാളുടെ കുഴിയിൽ ഒരു ചെറിയ കല്ല്‌ ഇടുക. വീണ്ടും കുഴിക്കുമീതെ പന്ത് ഉരുട്ടി കളി തുടരുക. ആരുടെ കുഴിയിൽ അഞ്ചു കല്ല്‌ ആകുന്നുവോ അയാൾ കളിയിൽ നിന്നും പുറത്താവും. ഇങ്ങനെ കളി തുടരാവുന്നതാണ്. കുഴിക്കുമീതെ പന്ത് ഉരുട്ടുമ്പോൾ മറ്റുള്ളവരുടെ കുഴിയിൽ പന്ത് വീഴിക്കാൻ തക്കവണ്ണം ഉരുട്ടി കളി രസകരമാക്കാവുന്നതാണ്.
Share it:

NadankaliPost A Comment:

0 comments: