നരിയും പശുവും

RELATED POSTS


ഇരുപതോ ഇരുപത്തഞ്ചോ കുട്ടികള്‍ ചേര്‍ന്നുള്ള ഒരു വിനോദമാണിത്. കുട്ടികള്‍ വട്ടത്തില്‍ നിന്ന് കൈകോര്‍ത്ത് പിടിക്കും. വൃത്തവലയത്തിനകത്ത് പശുവിനെ പ്രതിനിധാനം ചെയ്യുന്ന ഒരു കുട്ടിയും പുറത്ത് നരിയെ പ്രതിനിധാനം ചെയ്യുന്ന ഒരു കുട്ടിയുമുണ്ടാകും. കൈബന്ധം ഭേദിച്ച് 'നരി' വൃത്തവലയത്തിനകത്തേക്ക് കടക്കുമ്പോള്‍ 'പശു' പുറത്തേക്ക് ഇറങ്ങും. 'നരി'യെ പുറത്തേക്ക് വിടുകയില്ല. ശക്തി പ്രയോഗിച്ച് കൈബന്ധം വിടുവിച്ചാലേ 'നരി'ക്ക് പുറത്തു കടക്കാനാവൂ. കൈബന്ധങ്ങള്‍ ഓരോന്നും ശക്തിപ്രയോഗിച്ച് വേര്‍പെടുത്തി നരി പുറത്തുകടക്കും. കൈബന്ധം ഇളക്കിയ കുട്ടികളാണ് പിന്നീട് നരിയും പശുവും ആകേണ്ടത്.

NadankaliPost A Comment:

0 comments: