ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ കളിച്ചിരുന്ന കളിയാണ് ഇലയടിക്കളി. തുണിയടിക്കളിയെന്നും അറിയപ്പെടുന്നുണ്ട്. ആദ്യം കളിക്കാര്‍ വട്ടത്തില്‍ ഇരിക്കുന്നു. ഇതിലൊരാള്‍ ഒരുകമ്പ് ഇലയോ അല്ലെങ്കില്‍ ഒരു തുണിക്കഷ്ണമോ പിറകില്‍ കൈകൊണ്ട് മറച്ചുപിടിച്ച് വൃത്താകൃതിയിലിരിക്കുന്ന കുട്ടികളെ ചുറ്റും.
ചിലയിടങ്ങളില്‍ പ്രത്യേക ഈണത്തില്‍ പാട്ടുപാടും. വൃത്തം ചുറ്റി നടക്കുന്നവര്‍ 'കുല കുല മുന്തിരി' എന്നും അപ്പോള്‍ ഇരിക്കുന്നവര്‍ 'നിര നിര ചുറ്റി വാ' എന്ന് തിരിച്ചുപറയും. ചുറ്റുന്നതിനിടെ കൗശലത്തില്‍ ഇരിക്കുന്നവരില്‍ ഒരാളുടെ പിന്നില്‍ കൈയിലിരിക്കുന്ന ഇല/ തുണിയിടും.
തുണിയിട്ടതിനുശേഷം വൃത്തത്തെ വീണ്ടും ചുറ്റും. ഇതിനിടയില്‍ ആരുടെ പിന്‍വശത്താണോ ഇല/തുണിയിട്ടത് അവര്‍ പിന്‍!വശത്തെ ഇല കണ്ടില്ലെങ്കില്‍ ആ ഇലയെടുത്ത് വൃത്തത്തെ ചുറ്റിയ ആള്‍ അവരെ പൊതിരെ തല്ലുന്നു.
തല്ലുകിട്ടുന്നതോടെ അയാള്‍ ഇല പിന്നിലിട്ടയാളെ അടിക്കാനോടും. വട്ടത്തിന് ചുറ്റും മാത്രമാണ് ഓടാന്‍ അവകാശം. വൃത്തം പൂര്‍ ത്തിയാകുന്നതിനുമുന്‍പ് ഇലയിട്ടയാളെ അടിക്കാന്‍ കഴിഞ്ഞാല്‍ അടിച്ചവര്‍ക്ക് വൃത്തത്തിന്റെ ഭാഗമാകാം. അടികൊണ്ടവര്‍ വീണ്ടും ഇലയെടുത്ത് വൃത്തത്തെ ചുറ്റി കളി ആവര്‍ത്തിക്കും.
ഇലയിട്ടയാളെ അടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഓടിവന്നിരുന്ന് വൃത്തത്തിന്റെ ഭാഗമാകാം. അതായത് ഇല പിന്നിലിട്ടതിനെത്തുടര്‍ന്ന് നമ്മളെ ആരാണോ അടിക്കാന്‍ എഴുന്നേറ്റത്, അവരുടെ സ്ഥാനത്ത് ഇരിക്കണം. പിന്നെ കളി തുടരുന്നത്. അടിക്കാന്‍ ഓടിച്ചയാളാണ്.