കുറേപേർ ഒന്നിച്ചു ചേർന്ന് കളിക്കാവുന്ന ഒരു കളിയാണിത്. എല്ലാരും ഒന്നിച്ചു ചേർന്ന് ഒരു സ്ഥലത്തിരിക്കുക. എല്ലാവരും ഒരേദിശയിൽ തന്നെ നോക്കി കണ്ണടച്ചിരിക്കുമ്പോൾ , കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾ ഒരു ചെറിയ എന്തെങ്കിലും സാധനം മറ്റുള്ളവർ കാണാതെ നിലത്തു എവിടെയെങ്കിലും ഒളിപ്പിക്കുന്നു. ഒളിപ്പിച്ചു വച്ച സാധനം അയാൾ മറ്റുള്ളവരോട് കണ്ടുപിടിക്കാൻ പറയുക. കണ്ടുപിടിക്കുന്ന ആൾ അടുത്ത പ്രാവശ്യം സാധനം ഒളിപ്പിക്കുക. ഇങ്ങനെ കളി തുടരാം.
സാധനം കണ്ടു പിടിക്കാൻ മറ്റുള്ളവർ ശ്രമിക്കുമ്പോൾ സാധനത്തിനു അടുത്ത് അവർ ചൂട് ചൂട് എന്ന് പറയും. സാധനത്തിനു വളരെ അടുത്താണെങ്കിൽ " കൊടും ചൂട് " എന്ന് പറയും.സാധനത്തിൽ നിന്നും അകലെയാണെങ്കിൽ തണുപ്പ് തണുപ്പ് എന്നും വളരെ അകലെ ആണെങ്കിൽ "കൊടും തണുപ്പ് " പറഞ്ഞും സാധനം ഒളിപ്പിച്ച ആൾ കളിക്കുന്ന ആളെ സഹായിക്കുന്നതാണ്.
ഞാനും എന്റെ കൂട്ടുകാരും ചേർന്ന് കളിച്ച കാര്യം ഓർത്തു പോകുന്നു. എന്റെ കൊച്ചുമക്കളും ഇപ്പോൾ ഈ പഴയകാല കളി കളിക്കുന്നുണ്ട്.
ReplyDelete