ഞാനും ഞായറുമൊരുമിച്ച്
ഞങ്ങള് വീട്ടിലിരിക്കുമ്പോൾ
തിങ്കൾ വന്നു വിളിക്കുന്നു
മാങ്ങ പെറുക്കാൻ പോരുന്നോ?
ചൊവ്വയ്ക്കുണ്ടൊരു മാന്തോട്ടം
കാവൽക്കാരൻ ബുധനാണേ
വ്യാഴവും വെള്ളിയുമോടുന്നു
മാങ്ങ പെറുക്കിയിട്ടോടുന്നു
ശനിയും പിറകേ ഓടുന്നു
ഓടുന്നങ്ങനെ ഓടുന്നു
ആഴ്ചകളേഴും ഓടുന്നു