
കുഞ്ഞുണ്ണി മാഷിന്റെ കുട്ടിക്കവിതകൾ ശേഖരിക്കാം... അതിനായി ചില കുട്ടിക്കവിതകൾ ഇവിടെ നൽകുന്നു.
# അപ്പൂപ്പൻതാടിയിലുപ്പിട്ടുകെട്ടീ
അമ്മൂമ്മവന്നപ്പോളഴിച്ചിട്ടു കെട്ടീ
# അമ്മിണികുമ്മിണി ആലോലം
മത്തങ്ങ പയറോണ്ടോലോലം
# അപ്പുക്കുട്ടാ തൊപ്പക്കണ്ണാ എപ്പക്കല്യാണം?
താവളക്കണ്ണൻ പാടം കൊയ്താലപ്പക്കല്യാണം?
# ചക്കടെ മടലും ചക്കച്ചുളയും
ചക്കക്കുരുവും ചക്കക്കൂഞ്ഞും
ചമ്മന്തിക്കിവയൊന്നും കൊള്ളി-
ലെന്തൊരു ദുരിതമിതെന്തൊരു ലോകം
# അരിവെന്താൽ ചോറാകും
അതുവെന്താൽ ചേറാകും
അറിവുള്ളോരിതു പറവതുകേൾക്കാ-
നറിയുന്നവരാരുള്ളൂ.
# വണ്ടി നല്ല വണ്ടി
കാളരണ്ടും ഞൊണ്ടി
വണ്ടിക്കാരൻ ചണ്ടീ
# ആശകൊണ്ടേമൂസതെങ്ങുമ്മ കേറി
മടലടർന്നു വീണു മൂസ മലർന്നു വീണു
മടലടുപ്പിലായി മൂസ കിടപ്പിലായി
# കുരങ്ങനും കുരങ്ങനും കടി കൂടി
അതിലൊരു കുരങ്ങന്റെ തല പോയി
എടുക്കട കുരങ്ങാ പുലിവാറ്
കൊടുക്കടാ കുരങ്ങാ പതിനാറ്