ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ശുചിത്വ ഉപകരണങ്ങൾ
കിങ്ങിണിയും ശുപ്പാണ്ടിയും കുറച്ച് ശുചിത്വ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്. കിങ്ങിണി 73 രൂപയുടെയും ശുപ്പാണ്ടി 22 രൂപയുടെയും സാധനങ്ങളാണ് വാങ്ങിയത്. കിങ്ങിണി 80 രൂപയാണ് (8 പത്ത് രൂപ) നൽകിയത്. എത്ര രൂപ ബാക്കി കിട്ടും?
80 - 73 = 7 രൂപ
7 രൂപ ഏതൊക്കെ രീതിയിൽ ലഭിക്കാനുള്ള സാധ്യത ഉണ്ട്?
ഏഴ് 1 രൂപ
ഒരു 5 രൂപയും രണ്ട് 1 രൂപയും
മൂന്ന് 2 രൂപയും ഒരു 1 രൂപയും
ഒരു 5 രൂപയും ഒരു 2 രൂപയും
ശുപ്പാണ്ടി 25 രൂപയാണ് നൽകിയത്. (2 പത്ത് രൂപയും 1 അഞ്ചു രൂപ നാണയവും.) ശുപ്പാണ്ടിക്ക് എത്ര രൂപ ബാക്കി കിട്ടും?
25 - 22 = 3 രൂപ
3 രൂപ ഏതൊക്കെ രീതിയിൽ ലഭിക്കാനുള്ള സാധ്യത ഉണ്ട്?
3 രൂപ
ഒരു 2 രൂപയും ഒരു 1 രൂപയും
മൂന്ന് 1 രൂപ
കൂടുതൽ ചെയ്യാം..
4 രൂപ ഏതൊക്കെ രീതിയിൽ ലഭിക്കും?
8 രൂപ ഏതൊക്കെ രീതിയിൽ ലഭിക്കും?
9 രൂപ ഏതൊക്കെ രീതിയിൽ ലഭിക്കും?
പാഠപുസ്തക പ്രവർത്തനങ്ങൾ
1. പേജ് നമ്പർ 56-ലെ കാർഡ് കളി എന്ന പ്രവർത്തനം ചെയ്ത് ഏറ്റവും വലിയ സംഖ്യ, ചെറിയ സംഖ്യ എന്നിവയും , സംഖ്യകളെ ചെറുതിൽ നിന്ന് വലുതിലേയ്ക്ക് എന്ന ക്രമത്തിൽ എഴുതുക.
2. പേജ് നമ്പർ 57-ലെസംഖ്യാപ്പടികൾ പൂർത്തിയാക്കാം എന്ന പ്രവർത്തനം ചെയ്യാം.. ആദ്യ വരിയിൽ 3, 4 , 5, 6 എന്നീ സംഖ്യകളാണുള്ളത്. അടുത്തടുത്ത രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടി തൊട്ടു താഴെയുള്ള കളത്തിൽ എഴുതുകയാണ് വേണ്ടത്.
Post A Comment:
0 comments: