ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പകരം പദങ്ങൾ കണ്ടെത്തു.
കവിത വായിച്ച് നിങ്ങൾ കണ്ടെത്തിയ പുതിയ പദങ്ങളും അവയുടെ പകരം പദങ്ങളും ശരിയാണോ എന്നു പരിശോധിക്കും. ആവശ്യമായ കൂട്ടിച്ചേർക്കലുകളും നടത്തണേ.
- വാർമുകിൽ- കാർമേഘം
- നൂണു കയറുക - നുഴഞ്ഞു കയറുക
- വേർപ്പ് - വിയർപ്പ്
- വളപ്പ് - പുരയിടം
- കുടുംബിനി - ഭാര്യ
എന്റെ തോട്ടം എന്ന കവിതയ്ക്ക് ആസ്വാദനകുറിപ്പ് എഴുതുക.
ആസ്വാദനകുറിപ്പിൽ എന്തൊക്കെ?
'ചൊല്ലാം രസിക്കാം'
ടെസ് ബുക്ക് പേജ് നമ്പർ 43 ലെ 'ചൊല്ലാം രസിക്കാം' എന്ന കൃഷിപാട്ട് പാടി നോക്കു. നിങ്ങൾ പാടുന്നതിന്റെ വീഡിയോ / ഓഡിയോ ടീച്ചർക്ക് അയച്ച് കൊടുക്കണേ...
കൂടുതൽ പദങ്ങൾ കണ്ടെത്താം
കൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ പദങ്ങൾ കണ്ടെത്തി ടെസ്റ്റ് ബുക്ക് പേജ് നമ്പർ 42-ലെ പ്രവർത്തനം പൂർത്തിയാക്കാം
കൃഷി പതിപ്പ്
കൃഷിയുമായി ബന്ധപ്പെട്ട പതിപ്പ് നിർമിക്കൂ.
പലതരം കൃഷികളെ കുറിച്ചുള്ള ലഘു കുറിപ്പുകൾ, കൃഷിയെ സംബന്ധിച്ച ചിത്രങ്ങൾ, കൃഷിപ്പാട്ടുകൾ, കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ (Click Here), കൃഷി ചൊല്ലുകളും അവയുടെ അർത്ഥവും (Click Here) കടങ്കഥകൾ.... എന്നിവയൊക്കെ കൃഷിപതിപ്പിൽ ഉൾപ്പെടുത്തണം