First Bell STD 4 October 14 തുടർപ്രവർത്തനം and Worksheets

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?

കടങ്കഥകൾക്ക് ഉത്തരം എഴുതുക.
# ചുറ്റോടു ചുറ്റും മുള്ളുവേലി അതിനകത്തു ചള്ളുവേലി , അതിനകത്തു പൊൻതവള അതിനുള്ളിൽ വെള്ളാൻകല്ല്.
# ആറ്റിൽ നിന്നൊന്നെടുത്തു ഒന്നുകൊണ്ട് മൂന്നാക്കി മൂന്നിൽ നിന്ന് രണ്ടെടുത്തു . രണ്ടുകൊണ്ട് നൂറാക്കി.
# എല്ലാം തിന്നും എല്ലാം ദഹിക്കും .വെള്ളം കുടിച്ചാൽ ചത്തു പോകും .
# തടി കണ്ടത്തിൽ തല കല്യാണപ്പന്തലിൽ.
# നാലു കാലുണ്ട് ,നടുവുണ്ട് ,മുതുകുണ്ട്, നായ്ക്കു തിന്നാൻ ഇറച്ചിയില്ല.
# പിടിച്ചാൽ ഒരുപിടി അരിഞ്ഞാൽ ഒരു മുറം
# ചുവന്ന സഞ്ചിയിൽ ചില്ലറ പൈസ.
കൂടുതൽ കടങ്കഥകൾ ശേഖരിച്ച് നോട്ട്ബുക്കിൽ എഴുതുക. വീട്ടുകാരുമൊത്ത് കടങ്കഥപ്പയറ്റ് കളിച്ചു രസിക്കൂ.

വായിക്കൂ..
നെഹ്റുട്രോഫി വള്ളംകളി
ജോൺ കുന്നപ്പള്ളിയുടെ ' തെയ് തെയ് 'എന്ന ബാലസാഹിത്യ കൃതിയിൽ നിന്നെടുത്തതാണ് നെഹ്റുട്രോഫി വള്ളംകളി' എന്ന പാഠഭാഗം. പ്രശസ്തമായ നെഹ്റുട്രോഫി വള്ളം കളിയുടെ ആദ്യ മത്സരത്തിന്റെ വാശിയും , ആവേശവും സൂരിക്കുന്ന വിവരണമാണ് നെഹ്റുട്രോഫി വള്ളം കളി എന്ന പാഠഭാഗം .
പാഠഭാഗം ആശയം ഗ്രഹിച്ച് ,ഭാവം ഉൾക്കൊണ്ട്, നല്ല ഒഴുക്കോടെ ഉറക്കെ വായിക്കുക.

ഉത്തരം എഴുതുക 
1. അരയന്നപ്പിടയുടെ ചന്തത്തോടെ മണ്ഡപത്തിനടുത്തേക്ക് കടന്നുവന്ന ജലനൗകയുടെ പേര് എന്ത്?
2. ജലനൗകയിൽ നിന്ന് പുറത്തിറങ്ങിയ വിശിഷ്ടാതിഥി ആരായിരുന്നു?
3. ഏതൊക്കെ ചുണ്ടൻ വള്ളങ്ങളാണ് ഈ വള്ളംകളിയിൽ പങ്കെടുത്തത് ? 
4. പണ്ഡിറ്റ് ജി എത്തുമ്പോൾ അറുപത്തിമൂന്ന് കതിനാവെടികൾ പൊട്ടിച്ചത് എന്തിനെ സൂചിപ്പിക്കാനായിരുന്നു ?

സമാന പദങ്ങൾ കണ്ടെത്തി വരച്ചു യോജിപ്പിക്കുക
അക്ഷമരാവുക - മുഴങ്ങുന്ന  
ജലനൗക - ശബ്ദം
തരംഗം - ക്ഷമയില്ലാത്തവരാകുക 
ആരവം - തോണി , വള്ളം 
മുഖരിതം - അല , ഓളം

ചേർത്തെഴുതാം 
എത്തി + പോയി = എത്തിപ്പോയി. 
ഇതുപോലെ താഴെ കൊടുത്തവ ചേർത്തെഴുതുക 
ചാടി +കയറി =
തുള്ളി + ചാടി =
നോക്കി + കണ്ടു =
ചീറി + പാഞ്ഞു =
ചേർത്തെഴുതുമ്പോൾ എന്ത് മാറ്റമാണ് വന്നതെന്ന് കണ്ടെത്തൂ.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !