ആന പറഞ്ഞു കുഞ്ഞുണ്ണി നീ
എന്നുടെ ചെവിയിതു കണ്ടില്ലേ
അമ്പമ്പോ ഇത് ചെവിയല്ലല്ലോ
അരി പേറ്റുന്നൊരു മുറമല്ലേ?
ആന പറഞ്ഞു കുഞ്ഞുണ്ണി നീ
എന്നുടെ മൂക്കിതു കണ്ടില്ലേ?
അമ്പമ്പോ ഇത് മൂക്കല്ലല്ലോ
വെള്ളമടിക്കും കുഴലല്ലേ?
ആന പറഞ്ഞു കുഞ്ഞുണ്ണി നീ
എന്നുടെ വയറിതു കണ്ടില്ലേ?
അമ്പമ്പോ ഇത് വയറല്ലല്ലോ
തടിച്ച പൊന്തൻ പത്തായം...
ആന പറഞ്ഞു കുഞ്ഞുണ്ണി നീ
എന്നുടെ കാലിതു കണ്ടില്ലേ?
അമ്പമ്പോ ഇത് കാലല്ലല്ലോ
തടിച്ച തൂണുകൾ നാലല്ലേ?
ആന പറഞ്ഞു കുഞ്ഞുണ്ണി നീ
എന്നുടെ വാലിതു കണ്ടില്ലേ?
അമ്പമ്പോ ഇത് വാലല്ലല്ലോ
മുറ്റമടിക്കും ചൂലല്ലേ?