ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഒന്നുകൂടി പാടാം..
എന്ന പാട്ട് ഒന്നുകൂടി പാടാം... പാട്ട് അറിയില്ലെങ്കിൽ പാട്ടിൽ ക്ലിക്ക് ചെയ്‌താൽ മതി മുഴുവൻ പാട്ടും നിങ്ങൾക്ക് ലഭിക്കും...
വട്ടത്തിലാക്കാം
മലയാളം പാഠപുസ്തകത്തിലെ പേജ് നമ്പർ 38-ൽ ചുറ്റും വട്ടം വരയ്ക്കുക എന്ന പ്രവർത്തനം ചെയ്യാം
ജലത്തിൽ ജീവിക്കുന്ന ജീവികൾക്ക് ചുറ്റും നീല നിറത്തിൽ വട്ടം വരയ്ക്കാം..
കരയിലും ജലത്തിലും ജീവിക്കുന്ന ജീവികൾക്ക് ചുറ്റും ചുവപ്പ് നിറത്തിൽ വട്ടം വരയ്ക്കാം..