Water - the Elixir of Life | ജലം ജീവാമൃതം

Mash
0
പ്രകൃതിയുടെ വരദാനമാണ് മഴ. മാനത്ത് നിന്ന് മണ്ണിലെത്തുന്ന മഴയെ ആശ്രയിച്ചാണ് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും കഴിയുന്നത്. മഴയ്ക്ക് മുമ്പും ശേഷവും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ കുട്ടിക്ക് അവസരം ലഭിക്കണം. ആവശ്യത്തിനുള്ള മഴ ലഭിക്കുന്നുണ്ടെങ്കിലും പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ് എന്ന് കുട്ടി തിരിച്ചറിയണം. നമ്മുടെ പരിസരത്ത് ധാരാളം ജലസ്രോതസ്സുകൾ ഉണ്ടെന്നും അവ സംരക്ഷിക്കണ്ടതാണെന്നും കുട്ടിക്ക് ബോധ്യപ്പെടണം. ജലത്തിന്റെ ഉപയാഗം നിത്യജീവിതവുമായി ബന്ധപ്പെടുത്തി കുട്ടിക്ക് കണ്ടെത്താൻ കഴിയും. ഓരോ തുള്ളി ജലവും വിലപ്പെട്ടതാണെന്നും ജലത്തിന്റെ അമിതമായ ഉപയോഗം തടയണമെന്നുമുള്ള സന്ദേശം കുട്ടികളിലെത്തണം. ജലശുദ്ധീകരണത്തിനുള്ള ലളിതമായ മാർഗങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താൻ കുട്ടിക്ക് അവസരം നൽകണം. ജലാശയങ്ങൾ മലിനമാകുന്ന സാഹചര്യങ്ങൾ തിരിച്ചറിയാനും അത്തരം സാഹചര്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള മാനാഭാവം വളർത്താനും ഈ പാഠഭാഗത്തെ പ്രവർത്തനങ്ങളിലൂടെ ശ്രമിക്കേണ്ടതുണ്ട്. ഓരോ തുളളി ജലവും വിലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞ് മുന്നറാൻ നമ്മുടെ കുട്ടികളെ പ്രാപ്തമാക്കാൻ 'ജലം ജീവാമൃതം' എന്ന ഈ പാഠഭാഗം സഹായകമാകണം.
  1. # മഴ വന്നപ്പോൾ | When the rain came
  2. # ജലത്തിന്റെ സ്രോതസ്സുകൾ | Sources of water
  3. # ജലത്തിന്റെ ഉപയോഗങ്ങൾ | Uses of water
  4. # ജലമില്ലെങ്കിൽ! | If there is no water!
  5. # ജലം പാഴായിപ്പോകുന്ന സന്ദർഭങ്ങൾ എന്തൊക്കെ? | What are the situations where water is wasted?
  6. # എത്ര തുള്ളികൾ - പരീക്ഷണം | How many drops - experiment
  7. # കിണറിനരികെ | By the well
  8. # കുടിവെള്ളം | Drinking water
  9. # ജലം ശുദ്ധീകരിക്കാം | The water can be purified
  10. # മഴ വരികൾ
  11. # മഴച്ചൊല്ലുകൾ
  12. # കുട്ടിക്കവിതകൾ - മഴ
  13. # കുടയും മഴയും
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !