ജീവചരിത്രം എങ്ങനെ തയ്യാറാക്കാം
ജീവചരിത്രത്തിൽ ഏതെല്ലാം വിവരങ്ങൾ വേണം?
- ജനന തിയതി
- ജീവിതകാലം
- ജനിച്ച സ്ഥലം
- മാതാ - പിതാക്കൾ
- പ്രധാന പ്രവർത്തനമേഖലകൾ
- സംഭവങ്ങൾ
- ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ (കൃതികൾ / സമ്മാനങ്ങൾ/ പുരസ്‌കാരങ്ങൾ )
- ലഭ്യമായ മറ്റ് വിവരങ്ങൾ
- മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ
ഒരു മാതൃക
ജിമ്മി ജോർജ്ജ്
അദ്ദേഹത്തിന്റെ കുടുംബത്തിന് “ജോർജ്ജ് ബ്രദേഴ്സ്' എന്നറിയപ്പെട്ടിരുന്ന വോളിബോൾ ടീം തന്നെ സ്വന്തമായുണ്ടായിരുന്നു. അതിന്റെ മാനേജർ അദ്ദേഹത്തിന്റെ അമ്മയും കോച്ച് അച്ഛനുമായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്കു വേണ്ടിയും കേരള യൂണിവേഴ്സിറ്റിയ്ക്ക വേണ്ടിയും അദ്ദേഹം കളിച്ചു. കുറേക്കാലം ആദ്ദേഹം കേരള യൂണിവേഴ്സിറ്റിയുടെ ക്യാപ്റ്റനായിരുന്നു. പിന്നീടദ്ദേഹം കേരള പോലീസിൽ ചേർന്നു. പോലീസ് ടീമിനെ നയിച്ചു പല മാച്ചുകളിലും വിജയം നേടി. 21-ാം വയസ്സിൽ അദ്ദേഹത്തിന് അർജുന അവാർഡ് ലഭിച്ചു.
ദുബായ്ക്കും ഇറ്റലിയ്ക്കും വേണ്ടിയും അദ്ദേഹം കളിച്ചു. 1987 നവംബർ 30ന് ഒരു കാറപടകത്തിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ മൂന്ന് സ്റ്റേഡിയങ്ങൾ ഉണ്ട്. തിരുവനന്തപുരത്തെ, "ജിമ്മി - ജോർജ്ജ് ഇന്റോർ സ്റ്റേഡിയം' ഇന്ത്യയിലും മറ്റൊന്ന് ദുബായിലും അടുത്തത് ഇറ്റലിയിലുമാണ്.