മലയാളത്തിലെ പ്രശസ്തനായ കവിയാണ് ഒ.എൻ.വി കുറുപ്പ്. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നതാണ് പൂർണ്ണനാമം. 1931 മെയ് 27-ന് കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യ പേര്. അപ്പു എന്നത് ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
അച്ഛൻ :- ഒ.എൻ. കൃഷ്ണകുറുപ്പ്
അമ്മ :- കെ.ലക്ഷ്മിക്കുട്ടി
പത്നി :- സരോജിനി
മകൻ :- രാജീവ്
മകൾ :- മായാദേവി
അധ്യാപകൻ, ചലച്ചിത്ര ഗാന രചയിതാവ് എന്നിവയിലൂടെ പ്രശസ്തനാണ് ഇദ്ദേഹം. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചീട്ടുണ്ട്.
ജ്ഞാനപീഠ പുരസ്കാരം (2007) ,പത്മശ്രീ (1998), പത്മവിഭൂഷൺ (2011) എന്നീ ബഹുമതികളും കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളടക്കം ധാരാളം പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയീട്ടുണ്ട്.
കവിതാ സമാഹാരങ്ങൾ
പൊരുതുന്ന സൗന്ദര്യം,
സമരത്തിന്റെ സന്തതികൾ,
ഞാൻ നിന്നെ സ്നേഹിക്കുന്നു,
മാറ്റുവിൻ,
ദാഹിക്കുന്ന പാനപാത്രം,
ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും,
ഗാനമാല,
നീലക്കണ്ണുകൾ,
മയിൽപ്പീലി,
അക്ഷരം,
ഒരു തുള്ളി വെളിച്ചം,
കറുത്ത പക്ഷിയുടെ പാട്ട്,
കാറൽമാർക്സിന്റെ കവിതകൾ,
ഞാൻ അഗ്നി,
അരിവാളും രാക്കുയിലും,
അഗ്നിശലഭങ്ങൾ (കവിത),
ഭൂമിക്ക് ഒരു ചരമഗീതം,
മൃഗയ,
വെറുതെ,
ഉപ്പ്,
അപരാഹ്നം,
ഭൈരവന്റെ തുടി,
ശാര്ങ്ഗകപ്പക്ഷികൾ,
ഉജ്ജയിനി,
മരുഭൂമി,
നാലുമണിപ്പൂക്കൾ,
തോന്ന്യാക്ഷരങ്ങൾ,
നറുമൊഴി,
വളപ്പൊട്ടുകൾ,
ഈ പുരാതന കിന്നരം,
സ്നേഹിച്ചു തീരാത്തവർ ,
സ്വയംവരം,
അർദ്ധവിരാമകൾ,
ദിനാന്തം,
സൂര്യന്റെ മരണം
പഠനങ്ങൾ
കവിതയിലെ പ്രതിസന്ധികൾ,
കവിതയിലെ സമാന്തര രേഖകൾ,
എഴുത്തച്ഛൻ,
പാഥേയം
2016 ഫെബ്രുവരി 13 -ന് തന്റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദേഹത്തെ സംസ്കരിച്ചു.