പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Mash
0
2020-21 വർഷത്തേക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ പെട്ട പാവപ്പെട്ട വിദ്യാർത്ഥികൾക്കാണ്  സ്കോളർഷിപ്പിന് അർഹതയുള്ളത് 

യോഗ്യതകൾ:
1. രക്ഷിതാവിന്റെ  വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. 
2.ഇക്കഴിഞ്ഞ വാർഷിക പരീക്ഷയിൽ  50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയിരിക്കണം.

അപേക്ഷാ ഫോമിനോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1. കഴിഞ്ഞവർഷത്തെ മാർക്ക് ലിസ്റ്റ് 
2.ആധാർ കാർഡിന്റെ  കോപ്പി
3.റേഷൻ കാർഡിന്റെ കോപ്പി 
4.ഓൺലൈൻ രജിസ്ട്രേഷൻ പ്രിന്റ് ചെയ്തതിന്റെ ഒറിജിനൽ

 രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. അപേക്ഷകൾ ഓൺലൈൻ ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അക്ഷയ കേന്ദ്രങ്ങളിലും ഇന്റർനെറ്റ് കഫേകളിലും ഇതിനുള്ള സൗകര്യമുണ്ട്.
2. ഓൺലൈൻ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ലഭിക്കുന്ന പ്രിന്റഡ്  പേപ്പറിന്റെ  കോപ്പി എടുത്തു ഒരെണ്ണം  രക്ഷിതാക്കൾ സൂക്ഷിക്കേണ്ടതാണ്
3. അപ്ലിക്കേഷൻ ID (അപേക്ഷയുടെ നമ്പർ),  പാസ്‌വേഡ് എന്നിവ നിർബന്ധമായും രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതും എഴുതി സൂക്ഷിക്കേണ്ടതുമാണ്
4. സ്കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 1-10-2020 ആണ്

അർഹരായിട്ടുള്ള  വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നിശ്ചിത സമയത്തിനകം അപേക്ഷകൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതും മേൽ  സൂചിപ്പിച്ച പ്രകാരമുള്ള  ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുമാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !