ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

മാതൃസ്നേഹം - പൂതപ്പാട്ട്

Mashhari
0
കൃഷ്ണഗാഥയിലെ 'വെണ്ണക്കണ്ണൻ' എന്ന ഭാഗവും പൂതപ്പാട്ടും മാതൃസ്നേഹത്തിൻറെ രണ്ടു സന്ദർഭമാണ് കാട്ടിത്തരുന്നത്. വെണ്ണക്കണ്ണനിൽ മകൻറെ ബാല്യകാല കുസൃതികൾ ആസ്വദിക്കുന്ന അമ്മയെയാണ് നാം കാണുന്നത്. ഒരു കൈയിൽ വെണ്ണ നൽകുമ്പോൾ മറുകൈ കരയുമെന്നും കൈയിൽ തന്ന വെണ്ണ കാക്കയെടുത്തു പോയി എന്നുള്ള മകൻറെ വാക്കുകൾ കുസൃതിയായിട്ടാണ് വാത്സല്യനിധിയായ 'അമ്മ കരുതുന്നത്.

പൂതപ്പാട്ടിലെ മകൻ ശൈശവാവസ്ഥയിലാണ്. അവന് അമ്പിളിമാമനെ കാട്ടി, കാക്കേ പൂച്ചെ പാടി നങ്ങേലി മാമു കൊടുക്കുന്ന രംഗം നേരിൽ കാണുന്നപോലെ അവതരിപ്പിക്കുന്നുണ്ട്. നങ്ങേലിക്ക് ആറ്റുനോറ്റ് കാത്തിരുന്നുണ്ടായ മകനാണ്, അതുകൊണ്ടു തന്നെ നിലത്തു  വെച്ചാൽ ഉറുമ്പരിച്ചാലോ തലയിൽ വെച്ചാൽ പേനരിച്ചാലോ എന്ന പ്രയോഗം അർത്ഥവത്തും ആസ്വാദ്യവുമാകുന്നു.
രണ്ടമ്മമാരും മക്കളെ സ്നേഹിക്കുകയും അവരുടെ സന്തോഷത്തിനായി പ്രയത്നിക്കുകയും ചെയ്യുന്നു. ഓരോ ഘട്ടത്തിലും സ്നേഹത്തിന്റെ അളവ് കൂടി വരുന്നതായി കാണാം. പാപ്പ കൊടുക്കുന്നു... നങ്ങേലി എന്ന വരികളിൽ പ്രാസഭംഗി, പദചേർച്ച, ലാളിത്യം എന്നിവ കാണാനാകും. അതുപോലെ വെണ്ണക്കണ്ണനിൽ ഒറ്റക്കൈ......കേഴും പോലെ കയ്യിലെ വെണ്ണയെ കൊണ്ടുപോയി തുടങ്ങിയ വരികളിലെ ശബ്ദഭംഗി, ലാളിത്യം എന്നിവ എടുത്തുപറയത്തക്കവയാണ്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !