വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ (EIB) ഓടിക്കുന്ന ഡ്രൈവർമാരുടെ യൂണിഫോം വെള്ള ഷർട്ടും , കറുപ്പ് പേൻ്റ്സും ആയി നിശ്ചയിച്ചതായി 1989 ലെ കേരള മോട്ടോർ വാഹന ചട്ടം 41 ഭേദഗതി ചെയ്ത് കൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവായി. യൂണിഫോമിനോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് (identity card) ധരിക്കണം എന്ന് ഉത്തരവിൽ പ്രതിപാദിക്കുന്നുണ്ട്.