ക്ഷാ​മ ബ​ത്ത വ​ര്‍​ധി​പ്പി​ച്ചു

Mashhari
0
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ ബ​ത്ത (ഡി​എ) നാ​ലു ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് കാ​ബി​ന​റ്റ് അം​ഗീ​കാ​രം. പു​തു​ക്കി​യ ഷാ​മ ബ​ത്ത ജനുവരി ഒ​ന്നു​മു​ത​ലു​ള്ള മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ജീ​വ​ന​ക്കാ​ര്‍​ക്കു ല​ഭി​ക്കും.

ഡി​എ വ​ര്‍​ധി​ക്കു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​മാ​സ ശമ്പ​ളത്തില്‍ 720 മു​ത​ല്‍ 10,000 രൂ​പ വ​രെ വ​ര്‍​ധ​ന​വു​ണ്ടാ​കും. പെ​ന്‍​ഷ​ന്‍​കാ​രു​ടെ ഡി​യ​ര്‍​നെ​സ് റി​ലീ​ഫും നാ​ലു ശതമാനം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തും ജ​നു​വ​രി ഒ​ന്നു​മു​ത​ലു​ള്ള മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ല​ഭി​ക്കും.

പു​തു​ക്കി​യ നി​ര​ക്കു​ക​ളു​ടെ ഗു​ണം 48 ല​ക്ഷം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും 65 ല​ക്ഷം പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ല​ഭി​ക്കു​മെ​ന്ന് കാ​ബി​ന​റ്റ് തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്ക​വേ കേ​ന്ദ്ര മ​ന്ത്രി പ്രകാശ് ജാ​വ​ഡേ​ക്ക​ര്‍ പ​റ​ഞ്ഞു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !