തിരുവാതിരകളി / കൈകൊട്ടിക്കളി

RELATED POSTS

വനിതകൾ മാത്രം പങ്കെടുക്കുന്ന ഒരു തനി നടൻ സംഘനൃത്തമാണ് ഇത്. വനിതകൾ സംഘം ചേർന്ന് നിലവിളക്കിനു ചുറ്റും ലാസ്യരീതിയിൽ ചുവടുവച്ചു കൈകൊട്ടി വട്ടത്തിൽ ചുറ്റി പുരാണകഥാഗാനം ആലപിച്ചു നൃത്തം വയ്ക്കുന്നു. ദീപത്തിനടുത്ത് നിറപറയും അഷ്ടമംഗല്യവും ഉണ്ടാവും. രണ്ടുപേര്‍ പാടിക്കളിക്കും. മറ്റുള്ളവര്‍ ഏറ്റുപാടും. ശരിയായി പറഞ്ഞാല്‍ കളിക്കുന്നവരൊക്കെത്തന്നെ പാടുകയും ചെയ്യും. വാദ്യഘോഷങ്ങള്‍ നിര്‍ബന്ധമില്ല, എന്നാൽ ചിലയിടങ്ങളിൽ ;കുഴിത്താളം ഉപയോഗിക്കുന്നുണ്ട്.

മുണ്ടും നേര്യതുമാണ് വേഷം. ആദ്യകാലങ്ങളില്‍ പുളിയിലക്കരയില്‍ കസവുചുറ്റിയുള്ള ഒന്നരമുണ്ടും നേര്യതുമായിരുന്നു ധരിച്ചിരുന്നത്. ഇപ്പോള്‍ വേഷത്തില്‍ വൈവിധ്യമുണ്ട്. കസവുമുണ്ടിന് ഇണങ്ങുന്ന ബ്ലൗസ് ധരിക്കുന്നു. തലമുടി പുറകില്‍ സാധാരണ രീതിയില്‍ കെട്ടി ദശപുഷ്പങ്ങള്‍ (കറുക, കൃഷ്ണക്രാന്തി, തിരുതാളി, പൂവാംകുരുന്നില, കയ്യൂന്നി(കൈതോന്നി), മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, മുയല്‍ച്ചെവിയൻ), മുല്ലപ്പൂവ് എന്നിവ ചൂടുന്നു. വട കൊണ്ട് മുടി മുഴുവന്‍ മുകളിലേക്കുയര്‍ത്തി ചരിച്ചുകെട്ടിയും വയ്ക്കാറുണ്ട്. കാതില്‍ തോടയും കഴുത്തില്‍ നാഗപടത്താലി, പാലയ്ക്കാമാല എന്നിവയിലേതെങ്കിലുമോ ധരിക്കും. ചുണ്ടുചുവപ്പിച്ചു വയ്ക്കും. വാലിട്ടു കണ്ണെഴുതും.
ഗുരുവിനെയും സദസ്സിനെയും വന്ദിച്ചതിനുശേഷം ഗണപതിസ്തുതിയോടെയാണ് കളി ആരംഭിക്കുക. കൈകൊട്ടി പാടിക്കളിക്കുന്നതു കൊണ്ടാണ് കൈകൊട്ടിക്കളി എന്ന് പറയുന്നു.

EVS4 U5



Post A Comment:

0 comments: