ഏകദേശം 2000 വർഷം പഴക്കമുണ്ട് കൂടിയാട്ടത്തിന്. സംസ്കൃതനാടകങ്ങൾ ഞങ്ങൾ രംഗത്ത് അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ കലാരൂപം രൂപപ്പെടുത്തിയത്.
അഭിനയത്തിന് വളരെ പ്രാധാന്യമുള്ള കലയാണ് കൂടിയാട്ടം. കഥാപാത്രങ്ങളുടെ പ്രകൃതിക്കനുസരിച്ച പച്ച മിനുക്ക് കത്തി ചുവന്നതാടി കറുത്തതാടി വെള്ളത്താടി തുടങ്ങിയ വേഷങ്ങൾ ഉപയോഗിക്കും.
മിഴാവ് ആണ് കൂടിയാട്ടത്തിലെ പ്രധാന വാദ്യം. ഇടയ്ക്ക ശംഖ് കുറുംകുഴൽ കുഴിത്താളം തിമില എന്നിവയാണ് മറ്റു വാദ്യങ്ങൾ. കൂത്തമ്പലത്തിൽ ആണ് പ്രധാനമായും കൂടിയാട്ടം അരങ്ങേറുന്നത്.