ക്ലാസ് 4 ലെ കലകളുടെ നാട് എന്ന പാഠഭാഗത്ത് ഉപയോഗിക്കാൻ സാധിക്കുന്നതായ കലാരൂപങ്ങളുടെ ചിത്രങ്ങളും ചെറു വിവരണങ്ങളും വിഡിയോയും ഇവിടെ നൽകിയിരിക്കുന്നു. ഇത് ഉചിതമായ രുപത്തിൽ ഉപയോഗിക്കുമല്ലോ കൂട്ടരേ?
കൂത്ത്
കൂത്ത് കേരളത്തിലെ ഒരു ക്ഷേത്രകലയാണ് കൂത്ത്. ചാക്യാർ സമുദായത്തിൽപ്പെട്ട വരാണ് ഈ കല രംഗത്തവതരിപ്പിക്കുന്നത്. സംസ്കൃത രചനകൾ ആയ 'ചമ്പു'ക്കളെ ആധാരമാക്കിയാണ് കൂത്ത് അവതരിപ്പിക്കുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലെയും കഥകളാണ് ഇവയുടെ പ്രമേയം. അഭിനയത്തിനും സംഭാഷണത്തിനും കൂത്തിൽ ഒരുപോലെ സ്ഥാനമുണ്ട്. രണ്ടും ചെയ്യുന്നത് ഒരാൾ തന്നെയാണ്.
ഫലിതത്തോടും പരിഹാസത്തോടും കൂടി ചാക്യർ നടത്തുന്ന പുരാണ കഥാപാത്ര പ്രസംഗമാണ് ചാക്യർകൂത്ത്.
ചാക്യാർകൂത്തിലെ മുഖ്യവാദ്യം മിഴാവാണ്. നമ്പ്യാർ സമുദായത്തിൽ പെട്ടവരാണ് മിഴാവ് വായിച്ചിരുന്നത്. കൂത്ത് തുടങ്ങാറായി എന്ന് കാണികളെ അറിയിച്ചിരുന്നത് മിഴാവ് കൊട്ടിയാണ്. അതിനു ശേഷം നടൻ പ്രവേശിക്കും. വേദിയിൽ കത്തിച്ചുവെച്ച നിലവിളക്കിനു പിന്നിൽ നിന്നാണ് ചാക്യാരുടെ പ്രകടനം. വിദൂഷക സ്തോഭം, ഇഷ്ടദേവസ്തുതി, പീഠിക പറച്ചിൽ എന്നിവയാണ് ചാക്യാർകൂത്തിലെ ചടങ്ങുകൾ.