കൃഷ്ണനാട്ടം

Mash
0
കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവദേവൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം തന്റെ 'കൃഷ്ണഗീതി' എന്ന സംസ്‌കൃത കാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം ആവിഷ്കരിച്ചത്.
കൃഷ്ണനാട്ടത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകൾ എട്ടു ദിവസങ്ങളിലായി പറയുന്നു. അവതാരം, കാളിയമർദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം എന്നിവയാണ് ആ എട്ടു ഭാഗങ്ങൾ. ആട്ടവും പാട്ടുവുമൊക്കെ ചേർന്ന കലാരൂപമാണ് ഇത്.
കൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ വേഷവിധാനം മുഖത്തുതേപ്പ്, ചുട്ടി, കുപ്പായം, കടക കുണ്ഡലങ്ങൾ, ഉടുത്തുകെട്ട് മുതലാവയാണ്.
കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, കഥാവതരണം, ധനാശി എന്നിങ്ങനെയാണ് കൃഷ്ണനാട്ടത്തിന്റെ അവതരണക്രമം. നൃത്തത്തിന് പ്രാധാന്യം ഉള്ള കലാരൂപമാണ് ഇത്.
ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം, ശംഖ് എന്നിവയാണ് ഈ കലാരൂപത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ.
കൃഷ്ണനാട്ട കലാകാരന്മാരുടെ സംഘമാണ് 'കൃഷ്ണനാട്ടം കളിയോഗം'. ഗുരുവായൂർ ക്ഷേത്രത്തിൽ ഈ കലാരൂപം എല്ലാദിവസവും അവതരിപ്പിക്കാറുണ്ട്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !