
നെറ്റിയിൽ ചുട്ടി, കാതുകളിൽ തോടയും കൊട കടുക്കനും, കഴുത്തിൽ നാഗപടത്താലി, പവൻ മാല തുടങ്ങിയവയാണ് ആഭരണങ്ങൾ. തലയ്ക്ക് പിന്നിൽ വട്ടത്തിൽ കെട്ടിവെച്ച മുടി പൂക്കൾ കൊണ്ട് അലങ്കരിക്കും. മൂക്കുത്തിയും പിന്നെ ശിരസ്സിനു ഇരുവശത്തും സൂര്യൻ ചന്ദ്രൻ എന്നീ പേരുകളുള്ള ആഭരണങ്ങളും അണിയും. കൈകാലുകളിൽ കാപ്പും ചിലങ്കയും ഉണ്ടാകും.