പഞ്ചവാദ്യം

RELATED POSTS

ചെണ്ടയുടെ സാന്നിധ്യമില്ലാതെ അഞ്ചു വാദ്യങ്ങൾ ചേരുന്നതാണ് പഞ്ചവാദ്യം. മദ്ദളം, തിമില, ഇടയ്ക്ക, കൊമ്പ്, ഇലത്താളം എന്നിവയാണ് വാദ്യങ്ങൾ. തിമിലയാണ് ഇതിൽ കേന്ദ്രാവാദ്യം. ഇടംപിരിയാൻ ശംഖിൽ മൂന്ന് പ്രാവശ്യം ഓംകാര ധ്വനി മുഴങ്ങുന്നതോടെയാണ് പഞ്ചവാദ്യത്തിന് തുടക്കമാകുന്നത്. ക്ഷേത്രകലയായി ആരംഭിച്ചതുകൊണ്ടാവണം ഇങ്ങനെയൊരു ചടങ്ങ്. 'ത്രിപുട'എന്നാ താളം വളരെ പതിഞ്ഞ കാലപ്രമാണത്തിൽ തുടങ്ങി ക്രമേണ അതിനെ പതിപ്പാതിയായി കുറച്ച് വായിക്കുന്നു. തിമിലക്കാരും ഇലത്താളക്കാരും മാത്രം പങ്കെടുക്കുന്ന 'തിമിലയിടച്ചി'ലോടെയാണ് ഇത് അവസാനിക്കുന്നത്. തിമിലയും പിറകിൽ ഇലത്താളവും ഒരു ഭാഗത്തും അവർക്ക് അഭിമുഖമായി വരുന്ന രീതിയിൽ മദ്ദളവും തൊട്ടു പിറകിൽ കൊമ്പുമെന്ന നിലയിൽ വിന്യസിക്കുമ്പോൾ ഏവരെയും അഭിമുഖീകരിച്ചാണ് ഇടയ്‌ക്കയുടെ നിൽപ്പ്. തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട അച്യുതമാരാർ, ചെങ്ങമനാട് ശേഖരക്കുറുപ്പ് എന്നിവരാണ് പഞ്ചവാദ്യത്തെ ഇന്നത്തെ നിലയിൽ പരിഷ്കരിച്ചത്.
ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ മാത്രം നടത്തിയിരുന്ന പഞ്ചവാദ്യം വർധിച്ച ജനപ്രീതി മൂലം ഇപ്പോൾ ഉത്‌ഘാടനങ്ങളിലും സ്വീകരണങ്ങളിലും ഒക്കെ അവ കൊഴുപ്പിക്കാൻ അവതരിപ്പിക്കാറുണ്ട്. അന്നമനട ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന അച്യുതമാരാരും പീതാംബരമാരാരും പരമേശ്വരമാരാരും പഞ്ചവാദ്യത്തെ കൂടുതൽ ജനകീയമാക്കി.
ഓരോ മേളത്തിനും നേതൃത്വം നൽകുന്ന മേളക്കാരനെ മേളപ്രമാണി എന്നു വിളിക്കുന്നു. പഞ്ചവാദ്യത്തിൽ മദ്ദളം, തിമില, ഇലത്താളം, കൊമ്പ് എന്നിവയുടെയെല്ലാം പ്രമാണിമാർ അവരവരുടെ വാദ്യങ്ങളുടെ നടുവിൽ നിൽക്കും. മുതിർന്ന കലാകാരന്മാരാണ് മിക്കവാറും ഈ സ്ഥാനം വഹിക്കുക. ഒപ്പമുള്ളവരെ യോജിപ്പിച്ചു കൊണ്ടുപോകുന്നവരാണ് ഇവർ.

EVS4 U5Post A Comment:

0 comments: