Showing result(s) for
Load More
RELATED POSTS
കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ
ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത
വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്.
ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു.
വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.
വള്ളംകളിയിൽ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങൾ ചുരുളൻ വള്ളം, ഇരുട്ടുകുത്തി
വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം,
കൊച്ചുവള്ളം എന്നിവയാണ്.
ഏറ്റവും പ്രശസ്തമായ വള്ളംകളികൾ
- ആറന്മുള ഉത്രട്ടാതി വള്ളംകളി
- ഉതൃട്ടാതി വള്ളംകളി - ആറന്മുള ആറന്മുള, പത്തനംതിട്ട
- നെഹ്‌റു ട്രോഫി വള്ളംകളി - ആലപ്പുഴ
- മൂലം വള്ളംകളി - ചമ്പക്കുളം
- കല്ലടജലോോത്സവം കൊല്ലം
- കുമരകം വള്ളംകളി
- പായിപ്പാട് ജലോത്സവം - ഹരിപ്പാട്
- ഓണം ജലോത്സവം - ചങ്ങനാശ്ശേരി
- നീരേറ്റുപുറം പമ്പാ ജലോത്സവം - നീരേറ്റുപുറം
- പ്രസിഡന്റ്സ് ട്രോഫി വള്ളംകളി അഷ്ടമുടിക്കായൽ, കൊല്ലം
- കാനെറ്റി ശ്രീനാരായണ ജലോത്സവം കരുനാഗപ്പള്ളി, കൊല്ലം
- താഴത്തങ്ങാടി വള്ളംകളി, കോട്ടയം.
- ഗോതുരുത്ത് വള്ളംകളി, പെരിയാർ, എറണാകുളം
- പിറവം വള്ളംകളി, എറണാകുളം
EVS4 U5
Post A Comment:
0 comments: