2017-18 വർഷത്തെ പാഠപുസ്തക വിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഹെൽ പ് ലൈൻ സംവിധാനം ഏർപ്പെടുത്തി. 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ സംബന്ധിച്ച പരാതി സംസ്ഥാന ടെക് സ്റ്റ് ബുക്ക് ഓഫീസിൽ 0471 2450027 എന്ന നമ്പറിലും textbookenquiry@gmail.com,complaintstextbook@gmail.com എന്നീ മെയിലുകളിലും സമർപ്പിക്കാവുന്നതാണ്.
ഹയർസെക്കന്ററി പാഠപുസ്തക വിതരണം സംബന്ധിച്ച പരാതി പരിഹാരത്തിന് 8891368617 എന്ന നമ്പരിലും textbookenquiry@gmail.comഎന്ന മെയിലിലും അറിയിക്കാവുന്നാതാണ്. രാവിലെ 09.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുക. രക്ഷകർത്താക്കളും കുട്ടികളും പാഠപുസ്തകം സംബന്ധിച്ച പരാതികൾ ഉന്നയിച്ചാൽ ഉടനടി പരിഹാരം കാണുന്ന രീതിയിലുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.