എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ചോദ്യങ്ങൾ വായിച്ചുനോക്കി അവയുടെ ഉത്തരങ്ങൾ ഒരു പേപ്പറിൽ എഴുതിവയ്ക്കുക. ശേഷം തന്നിരിക്കുന്ന ഉത്തരങ്ങളുമായി ഒത്തുനോക്കി കിട്ടിയ മാർക്ക് വിലയിരുത്തി പഠനം തുടരുക. ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...251. സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
252. ഇന്ത്യയിൽ കേന്ദ്രഭരണപ്രദേശമായ ആദ്യത്തെ സംസ്ഥാനം ഏത്?
253. മംഗളവനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
254. ടെലിഫോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
255. രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിക്കുന്നത്?
256. ഇന്ത്യയുടെ ദേശീയ ശാസ്ത്രദിനം എന്നാണ്?
257. വിലാസം എഴുതുമ്പോൾ നമ്മൾ പിൻകോഡ് എഴുതാറുണ്ട് എന്താണ് PIN-ന്റെ പൂർണ്ണരൂപം?
258. കുഴിയാന ഏത് ജീവിയുടെ ജീവിതഘട്ടമാണ്?
259. സംസ്ഥാന കർഷകദിനം എന്നാണ്?
260. ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്നാണ്?
261. ഏഴിമല നാവിക അക്കാദമി ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
262. ഇന്ത്യയിൽ സാഹിത്യത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം?
263. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?
264. ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാലുതരം അഭിനയക്രമങ്ങൾ ഉള്ള കലാരൂപം ഏത്?
265. നവഭാരത ശില്പി എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത്?
266. കേരള സിംഹം എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത്?
267. ഏഷ്യയുടെ വെളിച്ചം എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത്?
268. ഇന്ത്യയുടെ പൂങ്കുയിൽ എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത്?
269. ഇന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത്?
270. വിളക്കേന്തിയ വനിത എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത്?
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
252. ജമ്മു-കശ്മീർ
253. എറണാകുളം
254. അലക്‌സാണ്ടർ ഗ്രഹാംബെൽ
255. ഒക്ടോബർ 31 [ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ട സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണ് അന്ന്. 2014 മുതലാണ് രാഷ്ട്രീയ ഏകതാ ദിവസ് ആചരിച്ചുതുടങ്ങിയത്.]
256. ഫെബ്രുവരി 28
257. Postal Index Number
258. തുമ്പി
259. ചിങ്ങം 1
260. ജൂൺ 5
261. കണ്ണൂർ
262. ജ്ഞാനപീഠം
263. ലക്കിടി
264. കഥകളി
265. ജവഹർലാൽ നെഹ്‌റു
266. പഴശ്ശിരാജ
267. ശ്രീബുദ്ധൻ
268. ലതാമങ്കേഷ്കർ
269. സരോജിനി നായിഡു
270. ഫ്ലോറൻസ് നൈറ്റിൻഗേൽ