എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ചോദ്യങ്ങൾ വായിച്ചുനോക്കി അവയുടെ ഉത്തരങ്ങൾ ഒരു പേപ്പറിൽ എഴുതിവയ്ക്കുക. ശേഷം തന്നിരിക്കുന്ന ഉത്തരങ്ങളുമായി ഒത്തുനോക്കി കിട്ടിയ മാർക്ക് വിലയിരുത്തി പഠനം തുടരുക. ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...231. ഓണം ആഘോഷിക്കുന്നത് ഏത് മലയാള മാസത്തിലാണ്?
232. ഓണക്കളിയല്ലാത്തത് ഏത്? [തുമ്പിതുള്ളൽ, ഓണത്തല്ല്, പുലിക്കളി,ഓണത്താറ് ]
233. സ്വാതിതിരുനാളിന്റെ സമകാലികമായ വ്യക്തിയാണ് കീചകവധം ആട്ടക്കഥ രചിച്ചത്. ആരാണിദ്ദേഹം?
234. കപ്പപ്പാട്ട്, പക്ഷിപ്പാട്ട് എന്നിവ ഏത് സംഗീത വിഭാഗത്തിൽപ്പെടുന്നു ? [കഥകളിപ്പദങ്ങൾ, നാടൻപാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, വടക്കൻപാട്ടുകൾ]
235. മാർ തോമാശ്ലീഹയുടെ ചരിത്രം പാടിക്കൊണ്ട് നിലവിളക്ക് കൊളുത്തിവച്ചു അതിന് ചുറ്റും പരമ്പരാഗത ക്രൈസ്തവ വേഷത്തിൽ ചുവടുവച്ചു നടത്തുന്ന കളി ഏത്?
236. കേരളത്തിന്റെ പരമ്പരാഗത നാടകാഭിനയ രൂപം ഏത്?
237. കേരളത്തിൽ പുരാതന കാലം മുതൽ നിലനിന്നുപോരുന്ന തനത് ലാസ്യനൃത്ത രൂപമേത്?
238. മധ്യ തിരുവിതാംകൂറിൽ നിലവിലുള്ള ഈ പ്രാചീനകലയ്ക്ക് പ്രധാന വാദ്യം തപ്പ് ആണ്. ഇതിലെ ആദ്യ ചടങ്ങാണ് കച്ചകെട്ട്. കലാരൂപം ഏത്?
239. മിഴാവാണ് ഈ കലയിലെ പ്രധാനാ വാദ്യം. ചാക്യാർ രംഗത്ത് വന്ന് രംഗവന്ദനം കഴിഞ്ഞാൽ ചാരി എന്ന് പേരുള്ള നൃത്തം തുടങ്ങും.ഏതാണ് ഈ കലാരൂപം?
240. 1848 ഏപ്രിൽ 29-ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച പ്രസിദ്ധനായ കേരളീയ ചിത്രകാരൻ ആരാണ്?
241. Which of the following words Rhyme with 'Grow'? [Great, White, Row]
242. Arrange the jumbled letters in order :- GDKINMO
243. Complete the sentence using the opposite word of the underlined word. [Appu was happy when he got the mobile phone on his birthday. When the phone was broken, he become ..........]
244. Arrange the words is as seen in dictionary [Seed, Vegetable, Fruit, Crop]
245. Little plant sleep in me, Farmers sow me in their farm, Water and sunlight ask me to rise, Who am I?
246. There are lots of plants and flowers ...... the garden. [on, in, up, from]
247. Odd one out :- River, Shower, Flower, Rain
248. King Vidyadhara made Pingala the crown ............. [PINREC]
249. Make a meaningful sentence [care / the / seed / Pingala / great / took / of]
250. Odd one out :- Sun, Fun, Gun, One, Run
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
232. ഓണത്താറ്
233. ഇരയിമ്മൻ തമ്പി
234. മാപ്പിളപ്പാട്ടുകൾ
235. മാർഗംകളി
236. കൂടിയാട്ടം
237. മോഹിനിയാട്ടം
238. പടയണി
239. ചാക്യാർകൂത്ത്
240. രാജാരവിവർമ്മ
241. Row
242. KINGDOM
243. Sad
244. Crop, Fruit, Seed, Vegetable
245. Seed
246. In
247. Flower
248. PRINCE
249. PINGALA TOOK GREAT CARE OF THE SEED.
250. One