കനകച്ചിലങ്ക - NOTES

Mash
0
മൂന്നാം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റായ കനകച്ചിലങ്ക എന്നതുമായി ബന്ധപ്പെട്ട നോട്ട് / കുറിപ്പുകൾ.
യൂണിറ്റ് ഗ്രി‍ഡ്
ഈ യൂണിറ്റിന്റെ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിച്ചെടുക്കേണ്ട അറിവുകൾ (ആശയ ധാരണകള്‍, ശേഷീനൈപുണികള്‍, മൂല്യമനോഭാവങ്ങള്‍), പ്രവര്‍ത്തനങ്ങളുടെ പ്രക്രിയകള്‍, പ്രകടിപ്പിക്കേണ്ട വ്യവഹാരരൂപങ്ങള്‍, വിലയിരുത്തല്‍ സന്ദർഭങ്ങള്‍ എന്നിവ ഇങ്ങനെ സംഗ്രഹിക്കാം.

പഠനലക്ഷ്യങ്ങൾ
1. പുതിയപദങ്ങൾ, പ്രയോഗങ്ങൾ എന്നിവയുടെ അർഥവും ആശയവും സന്ദർഭങ്ങളിൽ നിന്നും നിഘണ്ടു നോക്കിയും കണ്ടെത്തുക . പുതിയ സന്ദർഭങ്ങളിൽ ഉചിതമായി പ്രയോഗിച്ചു രസിക്കുക.
2. സാഹിത്യരചനകൾ (കഥ, കവിത, നാടൻപാട്ട്, വിവരണം) വായിച്ചുകേട്ടും സ്വയംവായിച്ചും ആശയംഗ്രഹിച്ച് ആസ്വദിക്കുക. ആസ്വദിച്ച കാര്യങ്ങൾ വിവിധ വ്യവഹാരരൂപങ്ങളിലൂടെ (കവിത/നാടൻപാട്ട്, ഡയറി, റോൾപ്ലേ, ചിത്രീകരണം) രസകരമായി അവതരിപ്പിക്കുക.
3. നാടൻപാട്ട് ചൊല്ലിക്കേട്ടും സ്വയം താളംപിടിച്ചുചൊല്ലിയും ആശയം ഗ്രഹിച്ച് ആസ്വദി ക്കുന്നതില്‍ ആനന്ദം കണ്ടെത്തുക.
4. സമാനമായ താളത്തിൽ വായ്‌ത്താരികൾ ഉണ്ടാക്കി താളംപിടിച്ച് രസകരമായി ചൊല്ലുക . 5. വാമൊഴിവഴക്കങ്ങൾ (പഴഞ്ചൊല്ല്, കടങ്കഥ, നാടോടിക്കഥകള്‍...)ഭാഷയ്ക്ക് നൽകുന്ന ശക്തിയും സൗന്ദര്യവും തിരിച്ചറിയുക. സ്വന്തം രചനകളിൽ ഉചിതമായി പ്രയോഗിച്ച് ഭാഷ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ആനന്ദിക്കുക.
6. അനുയോജ്യമായ ഭാവം, ഒഴുക്ക്, ഉച്ചാരണശുദ്ധി, അർഥവ്യക്ത തയ്ക്കുള്ള ഊന്നലുകൾ എന്നിവയോടെ ആകര്‍ഷകമായി സ്വയം രസിച്ച് വായിച്ചവതരിപ്പിക്കുക.
7. നാട്ടുകഥകൾ കേട്ട് ആശയം ഗ്രഹിച്ച് ആസ്വദിക്കുന്നതില്‍ സന്തോഷിക്കുക.
8. നാട്ടുകഥകളിൽ അടങ്ങിയിട്ടുള്ള താളം തിരിച്ചറിഞ്ഞ് വായിച്ചു രസിക്കുക.
9. സ്കൂൾ ലൈബ്രറിയിൽനിന്ന് നാടോടിക്കഥാപുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുക . അതിലെ ആശയം തനിക്ക് ഇഷ്ടമുള്ള രീതിയിൽ ആവിഷ്കരിക്കുന്നതില്‍ ആനന്ദിക്കുക. (പാവനാടകം, ചിത്രീകരണം, റോൾപ്ലേ).
10. കടങ്കഥകൾ ഭാഷയ്ക്ക് നൽകുന്ന സൗന്ദര്യവും ശക്തിയും തിരിച്ചറിയുക. അവയെ ഉചിത മായും രസകരമായും പ്രയോഗിക്കുക. രസകരമായ പുതിയ കടങ്കഥകൾ നിർമ്മിച്ചു പങ്കി ടുന്നതില്‍ സന്തോഷം കണ്ടെത്തുക.
11. പ്രാദേശികമായ നാടോടിക്കലാരൂപങ്ങളിലെ വർണ്ണവൈവിധ്യവും രൂപവൈവിധ്യവും നിരീക്ഷിച്ച് കണ്ടെത്തുക. അവയെ ചിത്രീകരിക്കുന്നതില്‍ ആനന്ദിക്കുക.
12. വിവിധകലാരൂപങ്ങൾക്ക് അവതരണത്തിനു സഹായകമായ സാഹിത്യരൂപം ഉണ്ടെന്ന് തിരിച്ചറിയുക. അവ രസിച്ചുകേട്ടും, വായിച്ചും ആസ്വദിക്കുക.
13. കലാരൂപം കണ്ടാസ്വദിച്ച അനുഭവം ഡയറിയായോ അനുഭവവിവരണമായോ എഴുതുക.
14. വാക്കകലം, വരിയകലം, ഖണ്ഡികാകരണം, അക്ഷരവ്യക്തത, ചിഹ്നനം എന്നിവ പാലിച്ച് എഴുതുന്നതില്‍ ആനന്ദിക്കുക. പദക്കൂട്ട്, പ്രയോഗം, പകരംപദം, വിശേഷണം, സമാനപദം എന്നിവ തിരിച്ചറിഞ്ഞ് ഉചിതമായ സന്ദർഭങ്ങളിൽ പ്രയോഗിക്കുന്നതിൽ ആനന്ദിക്കുക.
15. ചർച്ചകളിൽ പങ്കെടുത്ത് അധ്യാപകരുടെ സഹായത്തോടെ വിലയിരുത്തല്‍ സൂചകങ്ങള്‍ വികസിപ്പിക്കുക . ഇതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം രചനകളും മറ്റുള്ളവരുടെ രചനകളും വിലയിരുത്തി മെച്ചപ്പെടുത്തുന്നതില്‍ സന്തോഷിക്കുക.
നിർമ്മിക്കേണ്ട അറിവുകൾ
NOTES
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !