എന്റെ നാടിനോടും, സമൂഹത്തോടും ഞാൻ ജീവിക്കുന്ന പരിസ്ഥിതിയോടും, ജീവന്റെ ഉറവിടമായ ഭൂമിയോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ഇല്ലായെന്ന് ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാനോ എന്റെ കുടുംബാംഗങ്ങളോ ഉത്പാദിപ്പിക്കുന്ന ഖരമാലിന്യം പൊതു സ്‌ഥലത്തേയ്‌ക്ക് വലിച്ചെറിയാതെ ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ചു ശേഖരിക്കുകയും, ജൈവ മാലിന്യം എന്റെ വീട്ടിലോ, എന്റെ സ്കൂളിലോ ശാസ്‌ത്രീയമായി സംസ്‌കരിക്കുകയും, അജൈവ മാലിന്യങ്ങൾ പുനഃചംക്രമണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്യുന്നതാണ് എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. "Beat Plastic Pollution" എന്ന പരിസരദിന സന്ദേശം നമുക്കൊന്നായ് ഏറ്റെടുക്കാം. ഈ ഭൂമിയുടെ ഹാരിതശോഭയ്ക്ക് കോട്ടം വരുത്തുന്നതും, പ്രകൃതിയ്‌ക്ക് ദോഷം വരുത്തുന്നതുമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഞാൻ കുറയ്‌ക്കുമെന്നും പ്രകൃതിക്കിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
പ്രതിജ്ഞ...........പ്രതിജ്ഞ..............പ്രതിജ്ഞ