വിവിധ ചിത്രരൂപങ്ങളുടെ സംയോജനത്തിലൂടെ മറ്റൊരു ചിത്രരൂപം സൃഷ്ടിക്കുന്ന ഒരു ദൃശ്യ കലാരൂപമാണ് കൊളാഷ്(ഇംഗ്ലീഷ്:Collage). വാർത്താപത്രങ്ങളുടെ ചെറുകഷണങ്ങൾ, റിബ്ബണുകൾ, വർണ്ണക്കടലാസുകൾ, ചിത്രങ്ങൾ, മറ്റുകലാരൂപങ്ങളുടെ ചെറുഭാഗങ്ങൾ എന്നിവ ഒരു കടലാസിലോ ക്യാൻവാസിലോ പശചേർത്ത് ഒട്ടിച്ചെടുത്താണ് കൊളാഷ് സൃഷ്ടിക്കുന്നത്. കൊളാഷിന്റെ ഉത്ഭവം ആയിരക്കണക്കിനു വർഷങ്ങൾ മുമ്പാണ്. പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് ഈ സാങ്കേതികത ഒരു പുത്തൻകലാരൂപം എന്ന നിലയിൽ നാടകീയമായി പുനരവതരിക്കപ്പെടുന്നത്.
കൊളാഷ് എന്ന പദം പശ എന്നർഥമുള്ള ഫ്രഞ്ച് പദമായ കൊളി എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇരുപതാനൂറ്റാണ്ടിന്റെ തുടക്കത്തിൽ ആധുനിക കലയുടെ അവിഭാജ്യ ഘടകമായി
കൊളാഷ് എന്ന പദം പശ എന്നർഥമുള്ള ഫ്രഞ്ച് പദമായ കൊളി എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇരുപതാനൂറ്റാണ്ടിന്റെ തുടക്കത്തിൽ ആധുനിക കലയുടെ അവിഭാജ്യ ഘടകമായി