സ്കൂൾ ഒരുക്കം

Mash
0
ജൂൺ ഒന്നിന് കിളികൊഞ്ചൽ മാറാത്ത കുഞ്ഞുങ്ങൾ താളമേളങ്ങളുടെ അകമ്പടിയോടെ പുത്തൻ ഉടുപ്പിന്റെ നറുമണവുമായി സ്കൂളിലേക്കെത്തുകയാണല്ലോ


രക്ഷിതാക്കളറിയാൻ

തൂവാല ഉപയോഗിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക

ടോയ്ലറ്റിൽ പോകാനും വ്യത്തിയാക്കാനും പഠിപ്പിക്കുക

ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ കഴുകാൻ ശീലിപ്പിക്കുക

ഭക്ഷണശേഷം കൈ കഴുകിയാൽ തൂവാല കൊണ്ട് കൈതുടയ്ക്കാൻ ശീലിപ്പിക്കുക

പെൻസിൽ, ഇറേസർ, ക്രയോൺസ് മുതലയവ ബോക്സിനുള്ളിൽ സൂക്ഷിക്കാൻ പറയുക

💐💐💐💐💐
പതിനൊന്ന് മണിക്കുള്ള പലഹാരത്തിൽ ...

ബേക്കറി ഒഴിവാക്കൂ
ബിസ്ക്കറ്റും

പ്രഭാത ഭക്ഷണം
ആയാലും കൊടുത്ത് അയക്കൂ

പഴവർഗ്ഗങ്ങൾ നല്ലതാണ്

മാതളം, പഴം പുഴുങ്ങിയത്, എള്ളുണ്ട, ഇലയട, അരിയുണ്ട, കൊഴുക്കട്ട, എന്നിവ നല്ലതാണ്

തിളപ്പിച്ച വെള്ളം കൊടുതയക്കുക

സ്കൂൾ വിട്ട് വന്നാൽ കുളി ശീലമാക്കുക

സ്കൂളിലെ വിശേഷങ്ങൾ പറയിപ്പിക്കുക.

മറ്റു കുട്ടികളുടെ പേര് ചോദിച്ച് മനസിലാക്കുക

വെള്ളം കുടിച്ചിട്ടുണ്ടോ എന്ന് നോക്കുക

പരമാവധി ഭാരം കുറച്ച് സ്കൂൾ ബാഗ് തയ്യാറാക്കാൻ ശ്രദ്ധിക്കുക

നല്ലെണ്ണ തേച്ച് ദിവസവും കുളിപ്പിക്കുക

കുളിക്ക് ശേഷം രാസ്നാദിചൂർണ്ണം തിരുമ്മുന്നത് ശീലമാക്കുക

നഖങ്ങൾ എല്ലാ ആഴ്ച്ചയിലും വെട്ടുക

സമയാസമയങ്ങളിൽ മുടി വെട്ടുക

ബാഗിൽ നിന്ന് ലഞ്ച് ബോക്സ് അടുക്കളയിൽ കൊണ്ട് വയ്ക്കാൻ ശീലിപ്പിക്കുക.

താളി ഉപയോഗിച്ച് തല കഴുകുക
തുളസി നീരും ചെറുനാരങ്ങാനീരും സമം എടുത്ത് തലയിൽ തേച്ച് പിടിപ്പിക്കുക.
പേൻ ശല്യം കുറയും...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !