കാൽനടയാത്രക്കാർ അറിയേണ്ട റോഡുനിയമങ്ങൾ

Mash
0
നാം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ
1. നടപ്പാത ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക
2. നടപ്പാത ഇല്ലാത്തിടത്ത് മുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണത്തക്കവിധം റോഡിന്റെ വലതുവശത്തുകൂടി നടക്കുക
3. റോഡിൽ കൂട്ടമായി നടക്കാതിരിക്കുക ( നിരന്ന് കെട്ടിപ്പിടിച്ച് )
4. രാത്രിയിൽ റോഡിലൂടെ നടക്കുമ്പോൾ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക.
5. റോഡ് മുറിച്ചുകടക്കുന്നതിനു മുൻപ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക.
6. സീബ്രാ ക്രോസിങ്ങ് വഴി ഓടരുത്.
7. കാൽനടക്കാർക്കായി ഗ്രീൻ ലൈറ്റുണ്ടെങ്കിൽ അത് തെളിയുമ്പോൾ മാത്രം റോഡ് ക്രോസ് ചെയ്യുക.
8. ഓടുന്ന വാഹനങ്ങളിൽ ഓടിക്കയറാതിരിക്കുക.
9. വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കാതിരിക്കുക.
10. റോഡിൽ കൂട്ടം കൂടി നിന്ന് മാർഗതടസ്സം സൃഷ്ടിക്കാതിരിക്കുക.
11. റോഡുകൾ കളിസ്ഥലങ്ങളാക്കാതിരിക്കുക. 12.  ബസിലും മറ്റും കയറുമ്പോൾ തിക്കും തിരക്കും കൂട്ടാതെ വരി വരിയായി കയറുക.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !