Materials Needed :- muddy soil , red soil , sandy soil, 3 coconut shells, water, cotton or a cloth and 3 glass tumblers.
Steps:-
▪️Collect muddy soil , red soil and sandy soil from the field . Dry them separately in the sun .
▪️ Take 3 coconut shells . put holes in them .
▪️Keep a cotton or a cloth in the holes of the coconut shells .
▪️Keep this shells on three glass tumblers.
▪️Put equal qualities of soil into the coconut shells.
▪️Pour water in same quantity in each of the shells .
▪️Notice the level of water in each glass after an hour .
Observation :- The levels of water in the tumblers are not same . We can see that , the capacity of sandy soil to absorb water is very less . As well as , red soil absorb more water .
Conclusion :- The capacity to absorb water is not the same for all types of soil. The capacity of sandy soil to absorb water is less. The capacity of red soil that contains organic matter to absorb water is greater.
ലക്‌ഷ്യം :- ജലം പിടിച്ചുവയ്‌ക്കാനുള്ള മണ്ണിന്റെ കഴിവ് കണ്ടെത്തുന്നതിന്.
ആവശ്യമായ സാധനങ്ങൾ :- 3 ചില്ലുഗ്ലാസ്സ്, 3 കണ്ണൻ ചിരട്ട, ജലം, മണൽ മണ്ണ്, ചെമ്മണ്ണ്, വയലിലെ ചെളിമണ്ണ്
പ്രവർത്തനം :-
▪️ചെളി നിറഞ്ഞ മണ്ണ്, ചുവന്ന മണ്ണ്, മണൽ മണ്ണ് എന്നിവ ശേഖരിക്കുക. വെയിലത്ത് വെവ്വേറെ ഉണക്കുക.
▪️ 3 തേങ്ങാ ചിരട്ട എടുക്കുക. അവയിൽ ദ്വാരങ്ങൾ ഇടുക.
▪️തേങ്ങയുടെ ദ്വാരങ്ങളിൽ ഒരു കോട്ടൺ അല്ലെങ്കിൽ തുണി വയ്ക്കുക.
▪️മൂന്ന് ചില്ല് ഗ്ലാസുകൾ എടുക്കുക അവയുടെ മുകളിൽ ചിരട്ടകൾ ഓരോന്നും വയ്‌ക്കുക.
▪ ചിരട്ടയുടെ അകത്ത് തുല്യ അളവിൽ മണ്ണ് ഇടുക.
▪️ഓരോ ചിരട്ടയിലും ഒരേ അളവിൽ വെള്ളം ഒഴിക്കുക.
▪️ഒരു മണിക്കൂറിന് ശേഷം ഓരോ ഗ്ലാസിലെയും വെള്ളത്തിന്റെ അളവ് പരിശോധിക്കുക.
നിരീക്ഷണം :- ഗ്ലാസുകളിൽ ജലത്തിന്റെ അളവ് ഒരുപോലെയല്ല. മണൽ മണ്ണിലെ വെള്ളം വളരെ വേഗം തന്നെ താഴേക്കൊഴുകി ഗ്ലാസിൽ എത്തി. വയലിലെ ചെളിമണ്ണിലെ ജലം മണ്ണിനുമുകളിലായി കെട്ടിനിന്നതിന് ശേഷം വളരെ സമയം എടുത്താണ് ഗ്ലാസിൽ എത്തിയത്. ചെമ്മണ്ണിലെ ജലം കെട്ടിനിന്നില്ല എന്നാൽ വേഗത്തിൽ ഗ്ലാസിൽ പതിച്ചതുമില്ല. ഒഴിച്ച ജലം പെട്ടെന്ന് മണ്ണ് വലിച്ചെടുത്ത് അൽപാൽപമായി ഗ്ലാസിലേയ്ക്ക് എത്തി.
നിഗമനം :- എല്ലാ മണ്ണിനും ജലം സംഭരിക്കാനുള്ള ശേഷി ഒരുപോലെയല്ല. മണൽ മണ്ണിന് ജലസംഭരണശേഷി കുറവാണ്. ജൈവവസ്തുക്കൾ അലിഞ്ഞുചേർന്നിട്ടുള്ള ചെമ്മണ്ണിനാണ് ജലസംഭരണശേഷി കൂടുതലുള്ളത്.
>>
ജലസംഭരണശേഷിയും വളക്കൂറുള്ളതുമായ മണ്ണാണ് കൃഷിയ്ക്ക് ഏറ്റവും ഉത്തമം. [The soil that is fertile and has greater capacity to absorb water is the best for cultivation.]