മണ്ണിന്റെ പിറവി | Formation of Soil

Mash
0
കല്ലും പാറയുമൊക്കെ പൊടിഞ്ഞാണ് മണ്ണുണ്ടാകുന്നത്. സൂര്യന്റെ ചൂട്, കാറ്റ്, മഴ, ഉരസൽ എന്നിവ മൂലമാണ് പാറയും കല്ലുമൊക്കെ പൊടിയുന്നത്. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. അനേകവർഷങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതുപോലെ അനേകവർഷങ്ങൾ കൊണ്ട് മണ്ണ് ഉറച്ച് പാറയായും മാറുന്നു.
മണ്ണിന്റെ വിഭാഗങ്ങൾ
നമ്മുടെ ചുറ്റുമുള്ള മണ്ണ് എല്ലാം ഒരേ തരത്തിലുള്ളതല്ല. മണ്ണിനെ താഴെ കാണുന്ന രീതിയിൽ തരംതിരിക്കാം
  1. ചുവന്ന മണ്ണ് / ചെമ്മണ്ണ്
  2. കറുത്ത മണ്ണ് / കരിമണ്ണ്
  3. കളിമണ്ണ്
  4. മണൽ മണ്ണ്
  5. എക്കൽ മണ്ണ്
മണ്ണിന്റെ വിഭാഗങ്ങൾ
എക്കൽ മണ്ണ് ജലത്തോടൊപ്പം ഒഴുകിയെത്തുന്ന മേൽമണ്ണ് അടിഞ്ഞുകൂടുന്നതാണ് എക്കൽ മണ്ണ്. നദീതീരങ്ങളിൽ കാണപ്പെടുന്നു.
മണൽ ചെറിയ തരികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നമുക്ക് കടൽത്തീരത്ത് ഈ മണ്ണ് കൂടുതലായി കാണാൻ കഴിയും.
ചുവന്ന മണ്ണ് / ചെമ്മണ്ണ് ചുവപ്പ് നിറമാണ് . മലയോര മേഖലയിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.
കളിമണ്ണ് പശിമയുള്ള മണ്ണാണ് ഇത്. നെൽവയലുകളും തടാകങ്ങളിലും നമുക്ക് ഇത് കാണാൻ കഴിയും.
കറുത്ത മണ്ണ് / കരിമണ്ണ്  കറുത്ത തരികൾ കൂടുതലായി അടങ്ങിയിരിക്കുന്നു. കരിമ്പ് കൃഷിക്ക് ഇത് വളരെ അനുയോജ്യമാണ്. കേരളത്തിൽ ചിറ്റൂർ , പാലക്കാട് എന്നിവിടങ്ങളിൽ ഈ മണ്ണാണ് കാണപ്പെടുന്നത്.
Soil is formed by the breaking down of stones and the rocks . They break due to the sun ' s heat , wind , rain and friction . It does not happen in a day or two , but takes several years .
Types of soil
The soil around us are not same kind . Soil can be classified into :-
  1. Red soil
  2. Black soil
  3. Clay
  4. Sand
  5. Alluvial soil




Types of soil
Alluvial soil is the top soil and it ' s carried away by water and deposited at a place . We can see it near river banks and at the flooded region
Sand is made up of tiny granules . We can see it on the seashore .
Red soil is red in colour . It is seen on hilly region and interior parts .
Clay soil is the soil that is sticky . We can see it on the paddy fields and lakes .
Black soil is made up of black granules . It is very good for sugar cane cultivation . In Kerala , it is common at Chittur , Palakkad
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !