എൽ.പി വിഭാഗത്തിൽ 52,564 അധ്യാപകർ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരുടെ 90.25% ആണിത്. യു പി വിഭാഗത്തിൽ 39,568 അധ്യാപകർ ആണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഇത് ആകെ പങ്കെടുക്കേണ്ട അധ്യാപകരിൽ 88.89% വരും. ഹൈസ്‌കൂൾ വിഭാഗത്തിൽ 40,214 അധ്യാപകർ ക്‌ളസ്റ്റർ പരിശീലനത്തിൽ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരിൽ 86.95% ആണിത്. മൂന്ന് വിഭാഗങ്ങളിലായി ആകെ 17,373 പേര് പങ്കെടുത്തില്ല.
ക്ലസ്റ്റർ കേന്ദ്രങ്ങൾ അധ്യാപകരുടെ എണ്ണത്തിൻ്റെയും വിഷയത്തിൻ്റെയും അടിസ്ഥാനത്തിൽ ജില്ലകളിൽ ക്രമീകരിക്കും. കഴിഞ്ഞ ക്ലസ്റ്റർ സംബന്ധിച്ചും പങ്കെടുക്കാത്ത അധ്യാപകരെ സംബന്ധിച്ചും വിശദമായ റിപ്പോർട് മൂന്നു ദിവസത്തിനുള്ളിൽ ഡി ഡിമാർ നൽകണം. ക്ലസ്റ്ററിന് മുന്നോടിയായി ഫെബ്രുവരി 6 ന് രാവിലെ 10:30 ന് DDE,DPC,DEO,AEO,BPC മാർ എന്നിവരുടെ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേരുന്നതാണ്