നാടിനെ അറിയാൻ - Questions and Answers

Mashhari
0
നാലാം ക്ലാസിലെ പരിസരപഠനത്തിലെ അവസാനത്തെ പാഠമായ നാടിനെ അറിയാൻ എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വായിക്കാം പഠിക്കാം....
1
ഗ്രാമസഭയുടെ അധ്യക്ഷൻ ആരാണ്? - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
2
എത്രകാലം കൂടുമ്പോഴാണ് ഗ്രാമസഭ കൂടുന്നത്? - മൂന്ന് മാസത്തിലൊരിക്കൽ
3
പഞ്ചായത്തിന്റെ അധ്യക്ഷൻ ആരാണ്? - പഞ്ചായത്ത് പ്രസിഡന്റ്
4
മുനിസിപ്പാലിറ്റിയുടെ അധ്യക്ഷൻ ആരാണ്? - മുനിസിപ്പൽ ചെയർമാൻ
5
കോർപ്പറേഷന്റെ അധ്യക്ഷൻ ആരാണ്? - മേയർ
6
കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം എത്രയാണ്? - ആറ്
7
ഒരു വാർഡിലെ വികസനാവശ്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായി അവിടത്തെ ജനങ്ങൾ ഒത്തുചേരുന്നതാണ് ............................. - ഗ്രാമസഭ
8
ഒരു നാട്ടിലെ ജനങ്ങളുടെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്ന ഭരണസ്ഥാപനങ്ങളാണ് .............. - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ
9
പഴയകാലത്ത് തലച്ചുമടുമായി നടന്നു പോകുന്നവർക്ക് ചുമട് ഇറക്കി വയ്ക്കാനുള്ള സ്ഥലം? - ചുമട്താങ്ങി
10
മൃതദേഹം അടക്കം ചെയ്യുന്നതിനായി പഴയകാലത്ത് ഉപയോഗിച്ചിരുന്ന വലിയ മൺ പാത്രത്തിന്റെ പേര്? - നന്നങ്ങാടി
11
ക്രമസമാധാനം പാലിക്കുന്നു, ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നു - ഈ ചുമതലകൾ നിർവഹിക്കുന്ന പൊതുസ്ഥാപനം ഏതാണ്? - പോലീസ് സ്റ്റേഷൻ
12
സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അപേക്ഷ നൽകുവാനും, കറന്റ് ചാർജ്, ലൈസൻസ് പുതുക്കൽ, ഫോൺബിൽ, വിവിധ അപേക്ഷകൾ എന്നിവ അയയ്ക്കുവാനും പ്രയോജനപ്പെടുന്ന പൊതുസ്ഥാപനം? - അക്ഷയ
13
വിത്ത്, വളം, നടീൽ വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ സൗജന്യ നിരക്കിൽ ലഭ്യമാകുന്നതും കൃഷി സംബന്ധമായ വിവരങ്ങൾ ലഭിക്കുന്നതുമായ പൊതുസ്ഥാപനം? - കൃഷിഭവൻ
14
ടെലിഫോൺ ബില്ല് അടയ്‌ക്കുവാനും ടെലിഫോൺ സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന പൊതുസ്ഥാപനം? - ടെലിഫോൺ എക്സ്ചേഞ്ച്
15
തീപിടുത്തം ഉണ്ടായാൽ അത് അണയ്ക്കുവാനും അപകടം നടന്നാൽ ആ സ്ഥലത്തെത്തി വേണ്ട സഹായം ചെയ്യുകയും ചെയ്യുന്ന പൊതുസ്ഥാപനം ഏത്? - ഫയർ സ്റ്റേഷൻ
16
വൈദ്യുതി ബില്ലിന്റെ തുക അടയ്‌ക്കുവാനും വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന പൊതുസ്ഥാപനം? - ഇലക്‌ട്രിസിറ്റി ഓഫിസ്
17
കോഴി, ആട്, പശു, നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് ചികിത്സയും പ്രതിരോധ കുത്തിവയ്പ്പുകളും ലഭിക്കുന്ന പൊതുസ്ഥാപനം? - മൃഗാശുപത്രി
18
മൂന്ന് മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ പഠനവും സംരക്ഷണവും ഉറപ്പാക്കുന്ന പൊതുസ്ഥാപനം? - അംഗൻവാടി
19
പത്രങ്ങൾ, വീക്കിലികൾ, പുസ്തകങ്ങൾ തുടങ്ങിയവ വായിക്കാനും അംഗങ്ങൾ ആയീട്ടുള്ളവർക്ക് വീട്ടിൽ കൊണ്ടുപോയി വായിക്കാനും സഹായിക്കുന്ന പൊതുസ്ഥാപനം? - ലൈബ്രറി
20
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ്? - റിപ്പൺ പ്രഭു
21
ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന് തുടക്കം കുറിച്ചത് എന്നാണ്? - 1959 ഒക്ടോബർ 2
22
കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനത്തിന് തുടക്കം കുറിച്ചത് എന്നാണ്? - 1960 ജനുവരി 18
23
ഏത് സംസ്ഥാനത്താണ് ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനത്തിന് തുടക്കം കുറിച്ചത് ? - രാജസ്ഥാൻ
24
കേരളത്തിലെ ഏത് ജില്ലയിലാണ് ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനത്തിന് തുടക്കം കുറിച്ചത് ? - എറണാകുളം
25
ഇന്ത്യയിൽ പഞ്ചായത്ത് സംവിധാനത്തിന്റെ പിതാവ്? - ബൽവന്ത് റായ് മേത്ത
26
പഞ്ചായത്ത് രാജ് ദിനം എന്നാണ്? - ഫെബ്രുവരി 19
27
ആരുടെ ജന്മദിനമാണ് പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നത്? - ബൽവന്ത് റായ് മേത്ത
28
കോർപ്പറേഷൻ വാർഡിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ഏത് പേരിലാണ് അറിയപ്പെടുന്നത്? - കൗൺസിലർ
29
ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ഏത് പേരിലാണ് അറിയപ്പെടുന്നത്? - വാർഡ് മെമ്പർ
30
നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സ്ഥാപനം? - പൊതുവിദ്യാലയം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !