⏹️ ഹയർ സെക്കൻഡറി ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കരട് നിർദ്ദേശം യോഗത്തിൽ മന്ത്രി അറിയിച്ചു. അതിൽ ഭേദഗതികൾ 5 ദിവസത്തിനകം നൽകണം.
⏹️ സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾ , ബസ്, ഫർണീച്ചർ മെയിന്റനന്ന്, കിണർ, ടാങ്ക് ശുചീകരണം, എന്നിവ നടത്തണം. അതിനായി ഫണ്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യുക. അതിനായി തദ്ദേശ സ്വയംഭരണ മന്ത്രിയുമായി താൻ സംസാരിക്കും.
⏹️ സ്കൂൾ കാമ്പസ് ശുചീകരണം മെയ 25 നകം പൂർത്തിയാക്കണം
⏹️ ഗ്രീൻ ക്യാമ്പസ് - ക്ലീൻ ക്യാമ്പസ് എന്ന പദ്ധതി എല്ലാവരും യാഥാർത്ഥ്യമാക്കണം.
⏹️ അവധിക്കാലത്ത് സ്കൂൾ പച്ചക്കറി തോട്ടം സംരക്ഷണം പി.ടി.എയുടെ മേൽ നോട്ടമുണ്ടാകണം. കൃഷി വകുപ്പിന്റെ സഹായം തേടണം.
⏹️ സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് നടത്തും. സ്ഥലം പിന്നീട് അറിയിക്കും. ഈ വർഷത്തെ പ്രവേശനോത്സവം മുൻ വർഷത്തേക്കാൾ ഗംഭീരമാക്കണം.
⏹️ അടുത്ത അദ്ധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ അവസാനവാരം ആരംഭിക്കും.
എല്ലാ ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം ഉറപ്പുവരുത്തുകയും എല്ലാ കുട്ടികൾക്കും തുടർ പഠനത്തിനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യും. മലബാറിന്റെ സീറ്റ് ക്ഷാമം അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാൻ ശ്രമിക്കും. അതിനായി കമ്മീഷൻ സിറ്റിങ്ങ് നടക്കുന്നുണ്ട്. പുതിയ ബാച്ചുകളല്ല HSS മേഖലയിൽ അനുവദിക്കുന്നത്. പുന:ക്രമീകരണമാണ് നടക്കുന്നത്.
⏹️ പാഠപുസ്തകം - യൂണിഫോം വിതരണം ഉടൻ പൂർത്തിയാക്കും.
അതിനായി AEO - DEO മാർ മേൽനോട്ടം വഹിക്കും.
⏹️ സ്കൾ പി.ടി.എ. ജില്ലാ തല യോഗം മെയ് 5 മുതൽ 15 വരെ നടത്തും അതിൽ വിവിധ മന്ത്രിമാരുടെ പങ്കാളിത്തം ഉറപ്പാക്കും. ഓരോ ജില്ലയിൽ നിന്നും 100 പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സംസ്ഥാന തല പി.ടി.എ. സംഗമം നടത്തും. അതിലേക്ക് അധ്യാപക സംഘടന നേതാക്കളേയും ക്ഷണിക്കും.
⏹️ സ്കൂൾ ഉച്ചഭക്ഷണം - പ്രഭാത ഭക്ഷണം മെച്ചപ്പെടുത്തും. ഫണ്ട് കലോചിതമായി പരിഷ്കരിക്കും. നിലവിലെ പ്രയാസങ്ങൾക്ക് പരിഹാരം കാണും.
⏹️ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും . അതുണർത്തുന്ന ഭീഷണി വലുതാണെന്ന് എല്ലാവരും തിരിച്ചറിയണം.
⏹️ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് സംഘടനകൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തണം.
⏹️ ഗ്രേസ് മാർക്ക് ഈ വർഷം നൽകും.
⏹️ കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്തരുത്. ക്ലാസ്സ് ടൈമിൽ കുട്ടികളുടെ സ്കൂളിന് പുറത്ത് കൊണ്ടുപോകരുത്. ഇതര ട്രൈനിങ്ങുകൾക്കും മറ്റും അധ്യാപകർ പോകുമ്പോൾ ഡിപ്പാർട്ട്മെന്റിന്റെ അനുവാദം വാങ്ങണം.
⏹️ സ്കൂൾ ഗ്രൗണ്ടിൽ പുറത്ത് നിന്നുള്ളവരുടെ കളികൾ പ്രോത്സാഹിപ്പിക്കരുത്. അത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
⏹️ പ്രവർത്തനങ്ങളിൽ SSA , DIET , പോലുള്ളവയുടെ കോഡിനേഷൻ അനിവാര്യമാണ്.
⏹️ മുൻ വർഷത്തെ പോലെ ഈ വർഷവും അധ്യാപക ഒഴിവിൽ ഡയലി വേജസിനെ ആരംഭത്തിൽ തന്നെ വെക്കാം.