01
'ഹോക്കി മാന്ത്രികൻ' എന്ന ഈ പാഠഭാഗം ഏത് കൃതിയിൽ നിന്ന് എടുത്തതാണ്? ആരാണ് ആ കൃതിയുടെ രചയിതാവ്?'കളിക്കളത്തിലെ മഹാപ്രതിഭകൾ' എന്ന കൃതിയിൽ നിന്ന് എടുത്തീട്ടുള്ളതാണ് 'ഹോക്കി മാന്ത്രികൻ' എന്ന ഈ പാഠഭാഗം. ആർ.രാധാകൃഷ്ണനാണ് ഈ കൃതിയുടെ കർത്താവ്.
02
ഹോക്കി മത്സരത്തിനിടയിൽ അമേരിക്കൻ കളിക്കാരുടെ പാരാതിയെന്തായിരുന്നു?ഭാരതത്തിന്റെ ആക്രമണനിരയിൽ കുന്തമുനയായി കളിച്ച കറുത്തു കുറുകിയ ഒരു കളിക്കാരന്റെ ഹോക്കിസ്റ്റിക്കിന് എന്തോ മാന്ത്രികശക്തിയുണ്ട് എന്നായിരുന്നു കളിക്കാരുടെ പരാതി.
03
ഹോക്കി സ്റ്റിക്കിന് മാന്ത്രിക ശക്തിയുണ്ട് എന്ന് അമേരിക്കൻ കളിക്കാർക്ക് തോന്നാൻ കാരണം എന്താണ്? കളിയുടെ പകുതിസമയത്തിനകം തന്നെ ആ മാന്ത്രിക വടിയിൽ നിന്ന് അഞ്ചുഗോളുകൾ ആണ് അമേരിക്കൻ ഗോൾ വലയിലേക്ക് പാഞ്ഞു കയറിയത്.
04
റഫറി വിഷമത്തിലാവാൻ കാരണം എന്തായിരുന്നു? ലോകം അംഗീകരിച്ച അളവുകൾക്കനുസരിച്ചു നിർമ്മിച്ച ആ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് കളിക്കാൻ പാടില്ല എന്ന് പറയാൻ റഫറിക്ക് കഴിയില്ലാത്തതിനാൽ.
05
ധ്യാൻചന്ദ് എങ്ങനെയാണ് ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്? കളിയുടെ അടുത്ത പകുതിയിൽ തന്റെ മാന്ത്രികവടിയുപയോഗിച്ച് അമേരിക്കൻ കളിക്കാരിൽ ആരെങ്കിലും കളിക്കട്ടെ, അയാളുടെ ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് താനും കളിക്കാം എന്നായിരുന്നു ധ്യാൻചന്ദ് നിർദേശിച്ച പരിഹാരം.
06
ഒളിമ്പിക്‌സ് ഹോക്കിയുടെ ചരിത്രത്തിൽ ലോസ് ഏഞ്ചൽസ് മത്സരം ഇടംപിടിച്ചതെങ്ങനെ? ഒളിമ്പിക്‌സ് ഹോക്കി ചരിത്രത്തിൽ ഇന്നും തിരുത്താൻ കഴിയാത്ത റിക്കോർഡാണ് 1932-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഭാരതം നേടിയ 24-1 എന്ന ഗോൾ. അതുകൊണ്ടാണ് ഹോക്കിയുടെ ചരിത്രത്തിൽ ലോസ് ഏഞ്ചൽസ് മത്സരം ഇടംപിടിച്ചത്.