ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS STUDY NOTES - ഇലയ്‌ക്കുമുണ്ട് പറയാൻ

Mashhari
0
എൽ.എസ്.എസ് പരീക്ഷയ്‌ക്ക് തയാറാവുന്ന കൊച്ചു കൂട്ടുകാർക്ക് വേണ്ടി ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ടു വരുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൂടാതെ ചെറു കുറിപ്പുകളും ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
EVS UNIT 01 - THE LEAF HAS TOO SAY

1
കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് താഴോട്ട് വളരുന്ന തായ്‌വേരും അതിൽ നിന്ന് വളരുന്ന ശാഖാ വേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലം അറിയപ്പെടുന്നത്?
ANS:- തായ്‌വേരുപടലം
2
കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് വളരുന്ന ഒരേപോലെയുള്ള ധരാളം വേരുകൾ ചേർന്ന വേരുപടലം അറിയപ്പെടുന്നത്?
ANS:- നാരുവേരുപടലം
3
സസ്യത്തെ നല്ലവണ്ണം മണ്ണിൽ ഉറപ്പിച്ചുനിർത്തുന്ന വേരുപടലമാണ്?
ANS:- തായ്‌വേരുപടലം
4
നീളത്തിൽ കീറിയെടുക്കാൻ കഴിയുന്ന ഇലകളിൽ ഏത് സിരാവിന്യാസമാണ് കാണപ്പെടുന്നത്?
ANS:- സമാന്തര സിരാവിന്യാസം
5
വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാവിന്യാസം ഏത്?
ANS:- ജാലികാസിരാവിന്യാസം
6
മുളയ്‌ക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്തുവരുന്ന ഭാഗത്തിന് പറയുന്ന പേര് എന്ത്?
ANS:- ബീജമൂലം
7
ബീജമൂലം എന്തായി തീരുന്നു?
ANS:- വേര്
8
സസ്യങ്ങളെ മണ്ണിൽ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്ന സസ്യഭാഗം?
ANS:- വേര്
9
ബീജമൂലത്തിനുശേഷം വിത്തിൽ നിന്നും പുറത്തുവരുന്ന സസ്യഭാഗം?
ANS:- ബീജശീർഷം
10
സസ്യത്തിന്റെ കാണ്ഡമായി തീരുന്ന സസ്യഭാഗം?
ANS:- ബീജശീർഷം
11
ബീജശീർഷത്തിൽ കട്ടിയുള്ള ഇലകൾ പോലെ കാണപ്പെടുന്ന ഭാഗം ഏത്?
ANS:- ബീജപത്രങ്ങൾ
12
വിത്ത് മുളയ്ക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചു വച്ചിരിക്കുന്നത് എവിടെയാണ്?
ANS:- ബീജാപത്രങ്ങളിൽ
13
ബീജപത്രങ്ങൾ ചുരുങ്ങിപ്പോകാനുള്ള കാരണമെന്ത്?
ANS:- ബീജപത്രങ്ങളിലെ ആഹാരം ചെടിവളരുന്നതിനായി ഉപയോഗിക്കുന്നതിനാൽ
14
എത്രതരം ബീജപത്രങ്ങളുണ്ട്?
ANS:- രണ്ട് (ഏകബീജപത്രം, ദ്വിബീജപത്രം)
15
ബീജമൂലം ഏത് ദിശയിലേക്കാണ് വളരുന്നത്?
ANS:- താഴേയ്‌ക്ക്‌
16
സസ്യങ്ങൾ സ്വന്തമായി ആഹാരം നിർമ്മിക്കുന്നതുവരെ എവിടെ നിന്നാണ് ആഹാരം ലഭിക്കുന്നത്?
ANS:- ബീജപത്രങ്ങളിൽ നിന്ന്
17
തായ്‌വേരുപടലമുള്ള സസ്യങ്ങളിൽ ഏത് തരത്തിലുള്ള സിരാവിന്യാസമാണ് ഉള്ളത് ?
ANS:- ജാലികാസിരാവിന്യാസം
18
സസ്യത്തിന്റെ അടുക്കള എന്നറിയപ്പെടുന്ന ഭാഗമാണ്?
ANS:- ഇല
19
ഇലകൾക്ക് പച്ചനിറം നൽകുന്ന വസ്തു ഏത്?
ANS:- ഹരിതകം
20
ഹരിതകം ഇല്ലാത്ത സസ്യം?
ANS:- കൂൺ, പൂപ്പൽ
21
സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ANS:- ജെ.സി.ബോസ്
22
ജെ.സി.ബോസ് ഏത് രാജ്യക്കാരനായിരുന്നു?
ANS:- ഇന്ത്യ
23
സസ്യങ്ങളെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനം അറിയപ്പെടുന്നത്?
ANS:- ബോട്ടണി
24
പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത്?
ANS:- മുള
25
ചൈനാ റോസ് എന്നറിയപ്പെടുന്ന സസ്യം?
ANS:- ചെമ്പരത്തി
26
പുഷ്‌പിച്ചാൽ വിളവ് കുറയുന്ന സസ്യം?
ANS:- കരിമ്പ്
27
തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചുവച്ചിരിക്കുന്ന സസ്യം?
ANS:- കരിമ്പ്
28
ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?
ANS:- കൃഷ്ണതുളസി
29
'യവനപ്രിയ' എന്ന് വിളിച്ചിരുന്ന സുഗന്ധദ്രവ്യം?
ANS:- കുരുമുളക്
30
പഴങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, അലങ്കാര സസ്യങ്ങൾ എന്നിവ കൃഷി ചെയ്യുന്ന രീതിയ്ക്ക് പറയുന്ന പേര്?
ANS:- ഹോർട്ടികൾച്ചർ
31
ഫലത്തിന് പുറത്ത് വിത്തുള്ള സസ്യം?
ANS:- കശുമാവ്
32
'പറങ്കിമാവ്' എന്ന് അറിയപ്പെടുന്നത്?
ANS:- കശുമാവ്
33
സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയയ്‌ക്ക് പറയുന്ന പേര്?
ANS:- പ്രകാശസംശ്ലേഷണം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !