1
നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്? ANS:- പുന്നമടക്കയാൽ
2
ഒരു ചെടിയും നട്ടുവളർത്തീലോണപ്പൂവെങ്ങനെ നുള്ളാൻ ഒരു വയലും പൂട്ടി വീതിച്ചീലോണ ചോറെങ്ങനെയുണ്ണാൻ - ഈ വരികൾ ആരുടേതാണ്? ANS:- എൻ.വി.കൃഷ്ണവാര്യർ
3
പച്ചപ്പലക കൊട്ടാരത്തിൽ പത്തും നൂറും കൊട്ടത്തേങ്ങ ഈ കടങ്കഥയുടെ ഉത്തരം? ANS:- പപ്പായ
4
ആധുനിക കവിത്രയങ്ങളിൽ പെടാത്തതാര്? [ചെറുശ്ശേരി, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ] ANS:- ചെറുശ്ശേരി
5
ഒ.എൻ.വിയുടെ മുഴുവൻ പേര്? ANS:- ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്
6
മാതൃഭാഷയിലെ മഹനീയങ്ങളായ കാവ്യങ്ങളിൽ അഗ്രിമസ്ഥാനം ഏത് കാവ്യത്തിനാണ്? ANS:- കൃഷ്ണഗാഥ
7
കണ്ണന്റെ മുഖം എന്നർത്ഥം വരുന്ന പദം ഏത്? [കണ്ണന്താനന്നേരം, കണ്ണന്താന്നാനനം, കണ്ണന്താന്നാനം, കണ്ണന്താനാനം]ANS:- കണ്ണന്താനാനം
8
ക്ഷുഭിതൻ എന്ന പദത്തിന്റെ അർത്ഥം? ANS:- കോപിച്ചവൻ
9
കൃഷ്‌ണഗാഥയുടെ രചനയ്‌ക്ക് നിമിത്തമായ വിനോദം? ANS:- ചതുരംഗം
10
ശരിയായ പദം ഏത്? [പീഢ, പീഠ, പീട, പീഡ] ANS:- പീഡ
11
"കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി " ആരുടെ വാക്കുകൾ? ANS:- ചങ്ങമ്പുഴ
12
നാമ്പുണരുന്നത് പിരിച്ചെഴുതുക. ANS:- നാമ്പ് + ഉണരുന്നത്
13
വേനൽക്കിനാക്കൾ പിരിച്ചെഴുതുക. ANS:- വേനൽ + കിനാക്കൾ
14
പത്തായം പെറും ചക്കി കുത്തും അമ്മ വെയ്ക്കും
ഉണ്ണി ഉണ്ണും
ഈ ചൊല്ലിന്റെ ആശയം സൂചിപ്പിക്കുന്നത് ആരെ?? ANS:- അധ്വാനിക്കാതെ സുഖിച്ച് ജീവിക്കുന്നവരെ
15
വിത്ത് കുത്തി ഉണ്ണരുത് ഈ ചൊല്ലിന്റെ അർത്ഥം ? ANS:- എല്ലാം കരുതിവയ്‌ക്കണം [ഭാവിയെക്കുറിച്ച് ഓർമ്മ വേണം]
16
ഏത് രാജാവിന്റെ ആജ്ഞപ്രകാരമാണ് ചെറുശ്ശേരി കൃഷ്‌ണഗാഥ രചിച്ചത്? ANS:- ഉദയവർമ്മൻ കോലത്തിരി
17
ചെറുശ്ശേരി കൃഷ്‌ണഗാഥ രചിച്ചത് ഏത് കൃതിയെ അടിസ്ഥാനമാക്കിയാണ്? ANS:- ഭാഗവതം ദശമസ്കന്ദം
18
കുഞ്ഞേടത്തി എന്ന കവിത ആരുടേതാണ്? ANS:- ഒ.എൻ.വി.കുറുപ്പ്
19
കുടയില്ലാത്തവർ എന്ന കവിത ആരുടേതാണ്? ANS:- ഒ.എൻ.വി.കുറുപ്പ്
20
'നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക' ഈ മഹത്‌വചനം ആരുടേതാണ്? ANS:- യേശുക്രിസ്‌തു
21
ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? ANS:- ചെറുശ്ശേരി
22
അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ - ആരുടെ വരികൾ? ANS:- കുമാരനാശാൻ
23
വിശപ്പ് എന്നത് ആരുടെ കഥയാണ്? ANS:- ഡോ.കെ.ശ്രീകുമാർ
24
സ്നേഹമാണഖലിസാരമൂഴിയിൽ - ഇതാരുടെ വാക്കുകൾ? ANS:- കുമാരനാശാൻ
25
സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തേയും - ആരുടെ വരികൾ? ANS:- വയലാർ രാമവർമ്മ