1
വീടുകളിൽ എൽ.ഇ.ഡി ലൈറ്റ് നൽകുന്നതിനുള്ള പദ്ധതി ഏത്?ഉത്തരം. ഫിലമെൻറ് രഹിത കേരളം
2
സാമൂഹിക സാമ്പത്തിക ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മുതിർന്ന
പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം എത്തിക്കാനുള്ള കേരള സർക്കാർ
പദ്ധതി ഏത്?ഉത്തരം. വയോരക്ഷ
3
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വനിതകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ
നൽകുന്ന കേന്ദ്ര പദ്ധതി ഏത് ?ഉത്തരം. ഉജ്ജ്വല യോജന
4
വിദ്യാലയങ്ങളിൽ ചുരുങ്ങിയ സ്ഥലത്ത് ചെറുവനങ്ങൾ വളർത്തിയെടുക്കുന്ന
വനംവകുപ്പിന്റെ പദ്ധതി ഏത്?ഉത്തരം. വിദ്യാവനം
5
മുതിർന്ന പൗരന്മാർക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏത്?ഉത്തരം. വയോമധുരം
6
കേരളം വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽവേ പദ്ധതി ഏത്?ഉത്തരം. സിൽവർ ലൈൻ
7
നിർഭയ പദ്ധതിയുടെ ലക്ഷ്യം എന്ത്?ഉത്തരം. സ്ത്രീ സുരക്ഷിതത്വം
8
ഭിന്നശേഷിക്കാരായ വനിതകളുടെ വിവാഹത്തിന് സഹായം നൽകുന്ന കേരള
സർക്കാർ പദ്ധതി ഏത്?ഉത്തരം. പരിണയം
9
സംസ്ഥാനത്തെ തെരുവുവിളക്കുകൾ എൽഇഡി ആക്കി മാറ്റുന്നതിന് കെഎസ്ഇബി
നടപ്പാക്കുന്ന പദ്ധതി ഏത്?ഉത്തരം. നിലാവ്
10
ഹരിത കേരളം മിഷനും, കുടുംബശ്രീയും സംയുക്തമായി വസ്ത്ര റീസൈക്ലിങ്ങിന്
ആരംഭിച്ച പദ്ധതി ഏത്?ഉത്തരം. മാറ്റത്തിന്റെ നൂലിഴ
11
ബോക്സിങ്ങിൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി ചെറുപ്പത്തിൽതന്നെ പരിശീലനം
നൽകുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി ഏത്?ഉത്തരം. പഞ്ച്
12
ഫുട്ബോൾ പ്രതിഭകളെ സൃഷ്ടിക്കുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി
ഏത്?ഉത്തരം. കിക്കോഫ്
13
കേരള കായിക വകുപ്പിൻറെ നീന്തൽ പരിശീലന പദ്ധതി?ഉത്തരം. സ് പ്ലാഷ്
14
കേരള കായിക വകുപ്പിന്റെ ബാസ്ക്കറ്റ് ബോൾ പരിശീലനപദ്ധതി?ഉത്തരം. ഹൂപ്സ്
15
അഞ്ചു മുതൽ 12 വരെ പ്രായ വിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ
കണ്ടെത്തി പരിശീലനം നടത്തുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി?ഉത്തരം . സ്പ്രിൻ്റ്