ജീവനുള്ളവയെല്ലാം വളരുന്നുണ്ട്. അവയുടെ വളർച്ചയ്‌ക്ക് ആഹാരം ആവശ്യമാണ്. നാം ആഹാരം കഴിച്ചാണല്ലോ വളരുന്നത്. അതുപോലെ സസ്യങ്ങളുടെ വളർച്ചയ്‌ക്കും ആഹാരം ആവശ്യമാണ്.
Plants prepare their food in their leaves. The prepared food is used for their growth. The remaining food is stored by the plant in its different parts. We use this as our food.
See the pictures of some plants we use for food.
ചെടികൾ അവയ്‌ക്കാവശ്യമായ ആഹാരം നിർമിക്കുന്നത് ഇലകളിലാണ്. നിർമിച്ച ആഹാരം ചെടികൾ വളർച്ചയ്‌ക്കായി ഉപയോഗിക്കുന്നു. ബാക്കി വരുന്ന ആഹാരം ചെടി അതിന്റെ വിവിധ ഭാഗങ്ങളിലായി കരുതിവയ്‌ക്കുന്നു. അവ നമ്മൾ ഭക്ഷണമായി ഉപയോഗിക്കുന്നു.
നാം ആഹാരത്തിനായി ഉപയോഗിക്കുന്ന ചില സസ്യങ്ങളുടെ ചിത്രം താഴെ നൽകിയിരിക്കുന്നു.
നാം ആഹാരത്തിനായി ഉപയോഗിക്കുന്ന സസ്യങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കാം... We use the leaf, flower and fruit of moringa for food. Do we use all parts of all plants for food? Complete the table
മുരിങ്ങയുടെ ഇല, പൂവ്, കായ് എന്നിവ നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. എല്ലാ ചെടികളുടെയും ഭാഗങ്ങളും നമ്മൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ടോ? പട്ടിക പൂർത്തിയാക്കാം.
പൂവ് Flower |
---|
ഉള്ളി Onion |
മുരിങ്ങ Moringa |
കോളിഫ്ലവർ Cauliflower |
മത്തൻ Pumpkin |
കായ് Fruit |
---|
പപ്പായ Papaya |
മത്തൻ Pumpkin |
തക്കാളി Tomato |
ഇല Leaf |
---|
ചീര Amaranthus |
തകര Cassia tora |
കാബേജ് Cabbage |
കടല Pea |
തണ്ട് Stem |
---|
ചീര Amaranthus |
ചേമ്പ് Taro |
ചേന Elephantfoot yam |
കിഴങ്ങ് Tuber |
---|
മരച്ചീനി Tapioca |
മധുരക്കിഴങ്ങ് Sweet potato |
ചേമ്പ് Taro |